കണ്ണൂര്‍ സര്‍വകലാശാലയില്‍ എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ക്കെതിരെ ആക്രമണം; എം എസ് എഫ്,കെ എസ് യു പ്രവര്‍ത്തകര്‍ക്കെതിരെ വധശ്രമത്തിന് കേസ്


കണ്ണൂര്‍ സര്‍വകലാശാലയില്‍ എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ക്കെതിരായ ആക്രമണത്തില്‍ എം എസ് എഫ്, കെ എസ് യു പ്രവര്‍ത്തകര്‍ക്കെതിരെ കേസ്. വധശ്രമത്തിനാണ് കേസെടുത്തിരിക്കുന്നത്. 24 പേര്‍ക്കെതിരെയാണ് കേസ്.

യൂണിയന്‍ തെരഞ്ഞെടുപ്പില്‍ ആള്‍മാറാട്ടം നടത്തി കള്ളവോട്ട് ചെയ്യാനുള്ള ശ്രമം പിടിക്കപ്പെട്ടതോടെയാണ് എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ക്കും പോലീസിനും നേരെ ആക്രമണമുണ്ടായത്. വടി, ഹെല്‍മറ്റ്, കല്ല് തുടങ്ങിയ ആയുധങ്ങള്‍ ഉപയോഗിച്ചായിരുന്നു കെ എസ് യു എം എസ് എഫ് നേതാക്കള്‍ എസ്എഫ്ഐ പ്രവര്‍ത്തകരെ ആക്രമിച്ചത്. ആക്രമണത്തില്‍ പരുക്കേറ്റ എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ ആശുപത്രിയിലാവുകയും ചെയ്തിരുന്നു.

ലീഗിനൊപ്പം എസ്ഡിപിഐക്കാരും ചേർന്ന് ബസ്സിൽ ആയുധങ്ങളുമായെത്തിയാണ് ആക്രമണം നടത്തിയതെന്ന് സിപിഐഎം കണ്ണൂർ ജില്ലാ സെക്രട്ടറി കെ കെ രാഗേഷും വ്യക്തമാക്കിയിരുന്നു.



Post a Comment

أحدث أقدم

AD01