ചിലന്തിയുടെ കടിയേറ്റ് ഏഴുവയസുകാരിക്ക് ദാരുണാന്ത്യം; സംഭവം അസമില്‍


ഏഴുവയസുകാരി ചിലന്തിയുടെ കടിയേറ്റ് മരിച്ചതായി റിപ്പോര്‍ട്ടുകള്‍. കിഴക്കന്‍ അസമിലെ ടിന്‍സുകിയ ജില്ലയില്‍ പാനിറ്റോള ഗ്രാമത്തിലാണ് ദാരുണ സംഭവം. സംഭവത്തില്‍ പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു. മുട്ടകള്‍ നിറച്ചുവച്ച കുട്ട തുറക്കുന്നതിനിടെകറുത്ത നിറമുള്ള ചിലന്തി കുട്ടിയുടെ കയ്യില്‍ കടിക്കുകയായിരുന്നു. തുടര്‍ന്ന് കുട്ടിയുടെ കൈ വീര്‍ത്ത് വരികയും ശാരീരിക ബുദ്ധിമുട്ടുകള്‍ പ്രകടിപ്പിക്കുകയും ചെയ്തു. തുടര്‍ന്ന് ഉടന്‍ തന്നെ കുട്ടിയെ സമീപത്തുള്ള ഫാര്‍മസിയിലേക്ക് കൊണ്ടുപോയി. പിന്നീട് ടിന്‍സുകിയ സിവില്‍ ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും ആശുപത്രിയില്‍ എത്തിച്ചപ്പോഴേക്കും മരിച്ചിരുന്നു. കുട്ടിയെ കടിച്ച ചിലന്തി ഇനത്തെ തിരിച്ചറിയാന്‍ ഫോറന്‍സിക് പരിശോധനയിലൂടെ സാധിക്കുമെന്നാണ് വിവരം.

“ചിലന്തി കടിച്ച ഉടനെ ചികിത്സയ്ക്കായി ഞങ്ങൾ അവളെ അടുത്തുള്ള ഒരു ഫാർമസിയിലേക്ക് കൊണ്ടുപോയി, പക്ഷേ രാവിലെയോടെ അവളുടെ കൈ വല്ലാതെ വീർത്ത് വന്നു. പിന്നെ പെട്ടന്ന് തന്നെ ഞങ്ങൾ അവളെ ടിൻസുകിയ സിവിൽ ആശുപത്രിയിലേക്ക് കൊണ്ടുപോയി, പക്ഷേ അവിടെ എത്തിച്ചപ്പോ‍ഴേക്കും ഡോക്ടർമാർ അവൾ മരിച്ചതായി പറഞ്ഞു”- പെണ്‍കുട്ടിയുടെ അച്ഛൻ പറഞ്ഞു.



Post a Comment

أحدث أقدم

AD01