മലപ്പുറത്ത് മന്ത്രി വീണാ ജോര്‍ജ് പങ്കെടുത്ത പരിപാടികളില്‍ പ്രതിഷേധം. മഞ്ചേരിയില്‍ മന്ത്രിയും നഗരസഭ ചെയര്‍പേഴ്‌സണും തമ്മില്‍ വേദിയില്‍ വാക്ക് തര്‍ക്കമുണ്ടായി. മഞ്ചേരി ജനറല്‍ ആശുപത്രിയെ ചൊല്ലിയായിരുന്നു ഇരുവരും തമ്മിലുള്ള സംസാരം. യുഎ ലത്തീഫ് എംഎല്‍എയാണ് ജനറല്‍ ആശുപത്രി വിഷയം വേദിയില്‍ ഉയര്‍ത്തിയത്. ഉദ്ഘാടനം കഴിഞ്ഞു മടങ്ങിയ മന്ത്രി വീണ ജോര്‍ജ് വീണ്ടും മൈക്കിന് അരികിലെത്തി 2016 ല്‍ തന്നെ മഞ്ചേരി ജനറല്‍ ആശുപത്രി നഗരസഭയ്ക്ക് കൈമാറി എന്നും ഉത്തരവുണ്ടെന്നും എംഎല്‍എക്ക് മറുപടി നല്‍കി. ,ഉടനടി മന്ത്രി പറഞ്ഞത് വാസ്തവിരുദ്ധമായ കാര്യമന്ന് നഗരസഭ ചെയര്‍പേഴ്‌സണ്‍ വി. എം സുബൈദ മന്ത്രിക്ക് അരികിലെത്തി വിളിച്ചു പറഞ്ഞു. മറ്റ് നേതാക്കളും ചേരിതിരിഞ്ഞു മറുപടി നല്‍കിയ ശേഷമാണ് തര്‍ക്കം അവസാനിച്ചത്.ഇതോടൊപ്പം കുറ്റിപ്പുറം താലൂക്ക് ആശുപത്രിയില്‍ മന്ത്രി വീണ സംസാരിക്കുന്നതിനിടെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ഡോ ഹാരിസിന് പിന്തുണ അര്‍പ്പിച്ചു പ്ലക്കാര്‍ഡ് ഉയര്‍ത്തി മുദ്രാവാക്യം വിളിച്ചു. പിന്നാലെ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ മര്‍ദിച്ചു എന്ന് പരാതിയും ഉയര്‍ന്നിട്ടുണ്ട്. തിരൂരങ്ങാടി താലൂക്ക് ആശുപത്രിയില്‍ പരിപാടിക്കിടെ യൂത്ത് ലീഗ് പ്രവര്‍ത്തകര്‍ ആണ് പ്രതിഷേധിച്ചത്.
إرسال تعليق