സബ് രജിസ്ട്രാർ ഓഫീസുകളിൽ വിജിലൻസിന്റെ മിന്നൽ പരിശോധന; വ്യാപക ക്രമക്കേട്, പണം പിടിച്ചെടുത്തു

സംസ്ഥാനത്തെ 14 ജില്ലകളിലും സബ് രജിസ്ട്രാർ ഓഫീസുകളിൽ വിജിലൻസ് നടത്തിയ മിന്നൽ പരിശോധനയിൽ കണ്ടെത്തിയത് വ്യാപക തട്ടിപ്പ്. ഇടനിലക്കാരിൽ നിന്നും ഉദ്യോഗസ്ഥരിൽ നിന്നും വിജിലൻസ് സംഘം അഴിമതി പണം പിടിച്ചെടുത്തു. കൂടുതൽ പണം ഓൺലൈൻ വഴി കൈമാറിയതിന് തെളിവ് ലഭിച്ചു.സബ് രജിസ്ട്രാർ ഓഫീസുകളിൽ ആധാരം എഴുത്തുകാർ മുഖേനയും നേരിട്ടും ഉദ്യോഗസ്ഥർ വ്യാപകമായി കൈക്കൂലി വാങ്ങുന്നതായി വിജിലൻസ് ഡയറക്ടർ മനോജ് എബ്രഹാം ലഭിച്ച പരാതികളുടെ അടിസ്ഥാനത്തിൽ ആയിരുന്നു ഇന്നലെ വൈകിട്ട് മിന്നൽ പരിശോധന. ഓപ്പറേഷൻ സെക്വർ ലാൻഡ് എന്ന പേരിൽ സംസ്ഥാനത്തെ 72 സബ് രജിസ്ട്രാർ സംഘടിപ്പിച്ച മിന്നൽ പരിശോധനയിൽ വ്യാപക ക്രമക്കേടും അഴിമതി പണവും ആണ് കണ്ടെത്തിയത്.ഉദ്യോഗസ്ഥർക്ക് കൈക്കൂലി നൽകാനായി എത്തിയ 15 ഏജന്റുമാരിൽ നിന്ന് 1,46,375 രൂപ പിടിച്ചെടുത്തു. 7 സബ് രജിസ്ട്രാർ ഓഫീസുകളിലെ റെക്കോർഡ് റൂമുകളിൽ ഒളിപ്പിച്ചുവെച്ച നിലയിൽ 37, 850 രൂപ കണ്ടെത്തി. നാല് ഉദ്യോഗസ്ഥരുടെ പക്കൽ നിന്നും കണക്കിൽ പെടാത്ത 15,190 രൂപ കണ്ടെത്തി. 19 ഉദ്യോഗസ്ഥർ വിവിധ ആധാരം എഴുത്തുകാരിൽ യുപിഐ ഇടപാടുകളിലൂടെ 9,65905 രൂപ കൈക്കൂലി കൈപ്പറ്റിയതായും പ്രാഥമിക അന്വേഷണത്തിൽ കണ്ടെത്തി. ഏറ്റവും കൂടുതൽ ക്രമക്കേട് കണ്ടെത്തിയതും കൈക്കൂലി പണം പിടികൂടിയതും കാസർഗോഡ് നിന്നാണ്. 2,78300 രൂപയാണ് പിടിച്ചെടുത്ത കൈക്കൂലി പണം. യുപിഐ ഇടപാടുകളിലൂടെ നിലവിൽ കണ്ടെത്തിയതിന് പുറമേ കൂടുതൽ കൈക്കൂലി വാങ്ങിയിട്ടുണ്ടാകുമെന്നാണ് വിജിലൻസിന്റെ നിഗമനം. ഇതിനായി ഉദ്യോഗസ്ഥരുടെ ബാങ്ക് അക്കൗണ്ടുകളും ഫോണുകളും കൂടുതൽ പരിശോധിക്കും. സബ് രജിസ്ട്രാർ ഓഫീസുകളിൽ ആധാരംരജിസ്റ്റർ ചെയ്യുന്നതിനും മറ്റു ഉദ്യോഗസ്ഥരും ഇടനിലക്കാരും പൊതുജനങ്ങളിൽ നിന്ന് കൈക്കൂലി വാങ്ങിയത്.




Post a Comment

أحدث أقدم

AD01