കായിക, യുവജനകാര്യ ഡയറക്ടറേറ്റിൻ്റെ നേതൃത്വത്തിൽ കായിക വിദ്യാർഥികൾക്ക് കിറ്റ് വിതരണം ചെയ്തു. കണ്ണൂർ സ്പോർട്സ് സ്കൂളിൽ രജിസ്ട്രേഷൻ, മ്യൂസിയം വകുപ്പ് മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി ഉദ്ഘാടനം ചെയ്തു. കായിക മേഖലയിലെ സമഗ്രമായ കുതിപ്പാണ് സംസ്ഥാന സർക്കാർ ലക്ഷ്യമിടുന്നതെന്നും കായിക രംഗത്തിന് വലിയ പ്രാധാന്യമാണ് നൽകുന്നതെന്നും മന്ത്രി പറഞ്ഞു. കായിക യുവജനകാര്യ വകുപ്പ് കോഴിക്കോട് ഡെപ്യൂട്ടി ഡയറക്ടർ ടി അനീഷ് അധ്യക്ഷനായി.
നാല് ടി ഷർടുകൾ, രണ്ട് ഷോർട്സ്, ബാഗ് എന്നിവയാണ് കിറ്റില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്. 217 വിദ്യാർത്ഥികൾക്കാണ് കിറ്റ് വിതരണം ചെയ്തത്. സ്പോർട്സ് സ്കൂൾ ഫുട്ബോൾ പരിശീലകൻ കെ എം രാജേഷ്, കണ്ണൂർ സ്പോർട്സ് സ്കൂൾ ഹെഡ്മിസ്ട്രസ് കെ ജ്യോതി, കണ്ണൂർ സ്പോർട്സ് സ്കൂൾ പ്രിൻസിപ്പൽ കെ എം റിന്ദു എന്നിവർ സംസാരിച്ചു. വിദ്യാർത്ഥികൾ, സ്പോർട്സ് പരിശീലന അധ്യാപകർ, യുവജനകാര്യ മേഖല ഓഫീസ് സ്റ്റാഫുകൾ തുടങ്ങിയവർ പങ്കെടുത്തു.
إرسال تعليق