മീനങ്ങാടി: മലങ്കര യാക്കോബായ സിറിയൻ സണ്ടേസ്കൂൾ അസോസിയേഷൻ ദേശീയ അദ്ധ്യാപക പരിശീലന ക്യാമ്പ് മലബാർ ഭദ്രാസനത്തിലെ മീനങ്ങാടി കത്തീഡ്രലിൽ ശനിയാഴ്ച തുടക്കമായി.
രണ്ട് ദിവസങ്ങളിലായി നടക്കുന്ന ദേശീയ ക്യാമ്പ് വയനാട് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരയ്ക്കാർ ഉദ്ഘാടനം ചെയ്തു.
മലബാർ ഭദ്രാസനാധിപൻ ഗീവർഗീസ് മോർ സ്തേഫാനോസ് മെത്രാപ്പോലീത്ത അദ്ധ്യക്ഷത വഹിച്ചു. എം.ജെ എസ് എസ് എ വൈസ് പ്രസിഡന്റ് ഫാ.ജെയിംസ് കുര്യൻ പതാക ഉയർത്തി.
അസോസിയേഷൻ ജനറൽ സെക്രട്ടറി പി.വി. ഏലിയാസ് സ്വാഗതം ആശംസിച്ചു.
കത്തീഡ്രൽ വികാരി ഫാ ബിജുമോൻ കർലോട്ടു കുന്നേൽ മുഖ്യപ്രഭാഷണം നടത്തി.
യാക്കോബായ സുറിയാനി സഭയുടെ വിവിധ സൺഡേ സ്കൂളുകളിൽ നിന്ന്
250 ൽ പരം അധ്യാപകർ പങ്കെടുക്കുന്ന ക്യാമ്പ് ഞായറാഴ്ച സമാപിക്കും.
إرسال تعليق