ഇരിട്ടി പോലീസും ജെ സി ഐ ഇരിട്ടിയും നടത്തി വരുന്ന അന്നം അഭിമാനം ഭക്ഷണ വിതരണ കേന്ദ്രത്തിൽ വെച്ച് സ്വാതന്ത്ര്യ ദിനം ആഘോഷിച്ചു. സബ് ഇൻസ്‌പെക്ടർ ബെന്നി എം ജെ വിമുക്ത ഭടന്മാരായ ഉണ്ണികൃഷ്ണൻ എടക്കാനം, സതീശൻ എടക്കാനം എന്നിവരെ ആദരിച്ചു. ഇരിട്ടി ജെ സി ഐ പ്രസിഡന്റ് സിനോജ് മാക്സ് അധ്യക്ഷത വഹിച്ചു.ജെ സി ഐ മുൻ സോൺ ഓഫീസർമാരായ ഡോ ജി ശിവരാമകൃഷ്ണൻ, ഒ വിജേഷ്, പോലീസ് പി ആർ ഒ രജിത് കെ, ചാപ്റ്റർ സെക്രട്ടറി വിമൽ, ട്രഷറർ സന്തോഷ് ചൈതന്യ എന്നിവർ പങ്കെടുത്തു.
Post a Comment