മലപ്പുറം ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡൻ്റിൻ്റെ ഭൂമി തട്ടിപ്പ്: തട്ടിയെടുത്ത ഭൂമി കൈവശം വെച്ചിരുന്നതും ഇസ്മായിൽ മുത്തേടമെന്ന് നോട്ടക്കാരൻ 47 seconds ago




 മലപ്പുറം ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡൻ്റിൻ്റെ ഭൂമി തട്ടിപ്പ് കേസിൽ തട്ടിയെടുത്ത ഭൂമി കൈവശം വെച്ചിരുന്നതും ഇസ്മായിൽ മുത്തേടമെന്ന് നോട്ടക്കാരൻ മരയ്ക്കാർ പുതിയത്ത്. ആദ്യമുണ്ടായിരുന്ന റബർ തോട്ടം ഒഴിവാക്കി വർഷങ്ങളോളം കട്ടക്കളം നടത്തി. ഭൂമിയിലേക്ക് റോഡ് നിർമിച്ചതും ഇസ്മായിൽ മുത്തേടമെന്ന് നോട്ടക്കാരൻ. ദിവസം 500/- രൂപ കൂലി കണക്കാക്കി കിട്ടിയിരുന്നെന്നും മരയ്ക്കാർ പറയുന്നു. പിന്നീട് നെല്ലിക്കുത്ത് സ്വദേശിയ്ക്ക് ഭൂമി കൈമാറി. എടക്കര ബാലംകുളത്ത് തനിക്ക് ഭൂമിയില്ലെന്നായിരുന്നു ഇസ്മായിൽ മുത്തേടത്തിൻ്റെ പ്രതികരണം. യൂത്ത് ലീഗ് ഏറനാട് ജനറൽ സെക്രട്ടറി പി മുനീറിൻ്റെ കുടുംബ സ്വത്താണ് തട്ടിയെടുത്തത്. സംഭവത്തിൽ മുഖ്യമന്ത്രിയ്ക്ക് പരാതി നൽകിയിരുന്നു ഏറനാട് നിയോജക മണ്ഡലം ജനറൽ സെക്രട്ടറി എടവണ്ണ സ്വദേശി പി മുനീർ, പിതാവ് മൂത്തേടം ബാലംകുളം മൊയ്തീൻ പടിഞ്ഞാറേതിൽ, മാതാവ് ബിരിയക്കുട്ടി എന്നിവരാണ് പരാതി നൽകിയത്. മുനീറിൻ്റെ പിതാവിൻ്റെ മലപ്പുറം ചെമ്മാട്ടെ മരമില്ലുമായി ബന്ധപ്പെട്ട് 3,22,182 രൂപ കുടിശ്ശികയുണ്ടായിരുന്നു. 2006 ൽ ഇത് അടച്ചുതീർത്തു. ഈ വിവരം മറച്ച് വെച്ച് എടക്കര വില്ലേജിൽ നിന്ന് ലേലം ചെയ്തതായി രേഖയുണ്ടാക്കി ഭൂമി കൈക്കലാക്കിയെന്ന് മുനീർ പറഞ്ഞു.രാഷ്ട്രീയ സ്വാധീനമുപയോഗിച്ച് ഉദ്യോഗസ്ഥരെ കൂട്ടുപിടിച്ചാണ് ഭൂമി കൈക്കലാക്കിയതെന്ന് പരാതിയിൽപ്പറയുന്നു. ഭൂമി തിരികെക്കിട്ടുമെന്ന പ്രതീക്ഷയിലാണ് കുടുംബം.



Post a Comment

Previous Post Next Post

AD01