ബ്ലഡ് ഡോണേഴ്സ് യൂത്ത് കൂട്ടായ്മയുടെ ഓഫീസ് ഉദ്ഘാടനവും സന്നദ്ധ രക്തദാന ക്യാമ്പും


കണ്ണൂർ: ബ്ലഡ് ഡോണേഴ്സ് യൂത്ത് കൂട്ടായ്മയുടെ ഓഫീസ് ഉദ്ഘാടനവും സന്നദ്ധ രക്തദാന ക്യാമ്പും ഞായറാഴ്ച നടക്കും. 2025 ഓഗസ്റ്റ് 24-ന് രാവിലെ 9.30 മുതൽ താണ, ആനയിടുക്ക് ജി.എൽ.പി സ്കൂളിന് സമീപമാണ് ചടങ്ങ് സംഘടിപ്പിച്ചിരിക്കുന്നത്. കണ്ണൂർ ഡെപ്യൂട്ടി മേയർ അഡ്വ. പി. ഇന്ദിര ചടങ്ങ് ഉദ്ഘാടനം ചെയ്യും. കോടിയേരി മലബാർ കാൻസർ സെൻ്റർ ബ്ലഡ് സെൻ്ററിന്റെ സഹകരണത്തോടെയാണ് സന്നദ്ധ രക്തദാന ക്യാമ്പ് നടക്കുന്നത്. ഉദ്ഘാടനത്തോടനുബന്ധിച്ച് പ്രദേശത്തെ യുവാക്കളും സാമൂഹ്യ പ്രവർത്തകരും സജീവമായി പങ്കെടുക്കുമെന്ന് സംഘാടകർ അറിയിച്ചു.



Post a Comment

Previous Post Next Post

AD01