യുഡിഎഫ് - ബി.ജെ.പി പ്രചരണത്തിനെതിരെ കെ.എസ്. കെ.ടി.യു 13 മുതൽ 25 വരെ ആത്മാഭിമാന സംഗമം സംഘടിപ്പിക്കും

 


കേരള സ്റ്റേറ്റ് കർഷക തൊഴിലാളി യൂണിയൻ കണ്ണൂർ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ക്ഷേമപെൻഷൻ കൈക്കൂലിയല്ല, അഭിമാനമാണ്, ലൈഫ് വ്യാമോഹമല്ല, യാഥാർത്ഥ്യമാണ് എന്ന മുദാ വാക്യം ഉയർത്തി സെപ്തംബർ 13 മുതൽ 25 വരെ ആത്മാഭിമാന സംഗമം സംഘടിപ്പിക്കുമെന്ന് ഭാരവാഹികൾ പ്രസ്ക്ലബിൽ അറിയിച്ചു. സാമൂഹ്യക്ഷേമ പെൻഷൻ വിതരണത്തിൽ രാജ്യത്തെ ഒന്നാം സ്ഥാനത്ത് നിൽക്കുന്ന സംസ്ഥാനമാണ് കേരളം. അഞ്ച് സാമൂഹ്യക്ഷേമ പെൻഷനുകളും നിരവധി ക്ഷേമനിധി പെൻഷനുകളും വിതരണം ചെയ്യുന്നുണ്ട്. അതുപോലെ 9 വർഷം കൊണ്ട് 5 ലക്ഷത്തോളം പേർക്കാണ് ലൈഫ് പദ്ധതിയിൽ കേരളത്തിൽ വീട് നിർമ്മിച്ച് നൽകിയത്. എന്നാൽ ഇവ രണ്ടിനെയും തകർക്കാൻ യു.ഡി.എഫ്-ബി.ജെ.പി മുന്നണി ശ്രമിക്കുകയാണ്. ഇത്തരം നീക്കങ്ങൾക്കെതിരെയാണ് 13 മുതൽ 25 വരെ ജില്ലയിൽ 239 കേന്ദ്രങ്ങളിൽ ക്ഷേമ പെൻഷൻ-ലൈഫ് ഗുണഭോക്താക്കളെ അണിനിരത്തി "ആത്മാഭിമാന സദസ്സ്" സംഘടിപ്പിക്കുന്നത്. വാർത്താ സമ്മേളനത്തിൽ ജില്ലാ സെക്രട്ടറി എം ശ്രീധരൻ,പ്രസിഡൻ്റ്  കെ ദാമോദരൻ മാസ്റ്റർ, ജോ : സെക്രട്ടറി പി രമേശ് ബാബു, ജില്ലാ കമ്മിറ്റിയംഗം കെ വൽസല പങ്കെടുത്തു.



Post a Comment

أحدث أقدم

AD01