പയ്യന്നൂരിൽ നിന്ന് ഇടുക്കിയിലേക്ക് പോയ കെഎസ്ആര്‍ടിസിയുടെ ഉല്ലാസയാത്ര ബസ് നിയന്ത്രണംവിട്ട് അപകടം; 16 പേര്‍ക്ക് പരുക്കേറ്റു; 3 പേരുടെ നില ഗുരുതരം



ഇടുക്കി പനംകുട്ടിക്ക് സമീപം കെഎസ്ആര്‍ടിസിയുടെ ഉല്ലാസയാത്ര ബസ് നിയന്ത്രണംവിട്ട് അപകടം. 16 പേര്‍ക്ക് പരുക്കേറ്റു. 3 പേരുടെ നില ഗുരുതരമാണ്. കണ്ണൂര്‍ പയ്യന്നൂരില്‍ നിന്ന് ഇടുക്കിയിലേക്ക് ഉല്ലാസയാത്രയ്ക്ക് എത്തിയ ബസാണ് അപകടത്തില്‍പ്പെട്ടത്. 36 പേരും രണ്ട് കുട്ടികളുമടങ്ങിയ സംഘമാണ് പയ്യന്നൂരില്‍ നിന്ന് ഗവിയിലേക്കും ഗവിയില്‍ നിന്ന് ഇടുക്കി രാമക്കല്‍മേട്ടിലേക്കുമുള്ള ഉല്ലാസ യാത്രയില്‍ പങ്കെടുത്തത്. രാമക്കല്‍മേട്ടിലെ ഉല്ലാസ യാത്ര കഴിഞ്ഞ് തിരിച്ച് പോരുന്ന വഴിക്കാണ് പനംകുട്ടിക്ക് സമീപം ഈ അപകടമുണ്ടാകുന്നത്.  ബസിന്റെ ബ്രേക്ക് നഷ്ടപ്പെട്ടു തിട്ടില്‍ ഇടിച്ചു നില്‍ക്കുകയായിരുന്നു. തിട്ടില്‍ ഇടിച്ചു നിര്‍ത്തിയില്ലായിരുന്നുവെങ്കില്‍ താഴെയുള്ള കൊക്കയിലേക്ക് ആളുകള്‍ പതിച്ചേനെ എന്നതാണ് ദൃക്‌സാക്ഷികള്‍ വെളിപ്പെടുത്തുന്നത്. പരുക്കേറ്റ 16 പേരില്‍ 10 പേരെ അടിമാലി താലൂക്ക് ആശുപത്രിയിലും ആറ് പേരെ അടിമാലിയില്‍ തന്നെയുള്ള സ്വകാര്യ ആശുപത്രിയിലുമാണ് പ്രവേശിപ്പിച്ചിരിക്കുന്നത്.



Post a Comment

Previous Post Next Post

AD01