ശബരിമല വികസനത്തിനായി 18 അംഗ സമിതി രൂപീകരിച്ചതായി മന്ത്രി വി എന്‍ വാസവന്‍ അറിയിച്ചു. ഈ സമിതി ആഗോള അയ്യപ്പ സംഗമത്തിന്റെ നിര്‍ദേശങ്ങള്‍ പരിശോധിക്കും. ദേവസ്വം മന്ത്രിയാണ് സമിതി ചെയര്‍മാന്‍. ദേവസ്വം പ്രസിഡന്റ് ആണ് കണ്‍വീനര്‍. വിദഗ്ധരും ദേവസ്വം ബോര്‍ഡ് അംഗങ്ങളും സമിതിയില്‍ ഭാഗമാകും. അതേസമയം, രാഷ്ട്രപതി ദ്രൗപതി മുർമു അടുത്ത മാസം ശബരിമല സന്ദർശിക്കുമെന്നും മന്ത്രി അറിയിച്ചു.
ശബരിമല മാസ്റ്റര്‍ പ്ലാന്‍ ക്രിയാത്മക നിര്‍ദേശങ്ങള്‍ ഉയര്‍ന്നുവെന്ന് മന്ത്രി പറഞ്ഞു. മൂന്ന് സെഷന്‍ ചര്‍ച്ചകള്‍ പൂര്‍ത്തിയാക്കിയതിന് ശേഷം ക്രോഡീകരിച്ച റിപ്പോര്‍ട്ട് അവതരിപ്പിക്കുകയായിരുന്നു അദ്ദേഹം. പില്‍ഗ്രിം ടൂറിസം മാനേജ്‌മെന്റിനാണ് മുന്‍ഗണനയെന്നും ദേവസ്വം മന്ത്രി വി എന്‍ വാസവന്‍ പറഞ്ഞു. വിമാനത്താവളം യാഥാര്‍ഥ്യമാക്കാന്‍ ഇടപെടല്‍ നടത്തും. ശബരി റെയില്‍പാതയുടെ സ്ഥലം എടുപ്പ് പൂര്‍ത്തിയായി വരുന്നു. റോപ് വേക്ക് വനഭൂമി ഏറ്റെടുക്കുന്നതിന് പകരമായി റവന്യൂ ഭൂമി വിട്ടുകൊടുത്തിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
إرسال تعليق