നമ്മളില്‍ പലരും നേരിടുന്ന ഒരു വലിയ പ്രശ്‌നമാണ് തലവേദന. പല മരുന്നുകള്‍ കഴിച്ച് നോക്കിയാലും പലപ്പോഴും തലവേദന നമ്മളെ വിട്ടുമാറില്ല. എന്നാല്‍ തുടര്‍ച്ചയായി ഉണ്ടാകുന്ന തലവേദന കുറയ്ക്കാന്‍ സഹായിക്കുന്ന ചില കാര്യങ്ങള്‍ ആണ് ചുവടെ,
നിര്‍ജ്ജലീകരണം പലപ്പോഴും തലവേദനയ്ക്ക് കാരണമാകാറുണ്ട്. അതിനാല്‍, ദിവസം മുഴുവന്‍ ആവശ്യത്തിന് വെള്ളം കുടിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തുക. ചിലര്‍ക്ക് കഫീന്‍ തലവേദന കുറയ്ക്കാന്‍ സഹായിക്കുമെങ്കിലും, കഫീന്‍ അമിതമായി ഉപയോഗിക്കുന്നതും പിന്നീട് ഉപയോഗിക്കാതെ ഇരിക്കുന്നതും തലവേദനയ്ക്ക് കാരണമാകും.
രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയുന്നത് തലവേദന ഉണ്ടാക്കാം. ഭക്ഷണം കൃത്യസമയത്ത് കഴിക്കുന്നത് ഇത് തടയാന്‍ സഹായിക്കും. യോഗ, ധ്യാനം, വ്യായാമം എന്നിവ ചെയ്യുന്നത് സമ്മര്‍ദ്ദം കുറയ്ക്കാനും തലവേദന ഒഴിവാക്കാനും സഹായിക്കും.
ഉറക്കക്കുറവ് തലവേദനയ്ക്ക് ഒരു പ്രധാന കാരണമാണ്. എല്ലാ ദിവസവും 7-8 മണിക്കൂര്‍ ഉറങ്ങാന്‍ ശ്രമിക്കുക. ശാന്തമായ ഒരന്തരീക്ഷത്തില്‍ വിശ്രമിക്കുന്നതും വെളിച്ചവും ശബ്ദവും ഒഴിവാക്കുന്നതും തലവേദന കുറയ്ക്കാന്‍ സഹായിക്കും.
തലയിലും കഴുത്തിലും മൃദുവായി മസാജ് ചെയ്യുന്നത് പേശികളുടെ പിരിമുറുക്കം കുറയ്ക്കാന്‍ സഹായിക്കും. ഇത് ഒരു പരിധി വരെ തലവേദന കുറയ്ക്കാന്‍ സാധിക്കും.
Disclaimer- ഈ കാര്യങ്ങള്‍ ശ്രദ്ധിച്ചിട്ടും തലവേദന തുടരുകയാണെങ്കില്‍ ഒരു ഡോക്ടറെ കാണുന്നത് നല്ലതാണ്. ഈ ലേഖനം ആധികാരികമായ മെഡിക്കല്‍ ഉപദേശമായി കണക്കാക്കരുത്. ആരോഗ്യപ്രശ്‌നങ്ങളുള്ളവര്‍ വിദഗ്ദരായ ഡോക്ടറെ കണ്ട് ചികിത്സ തേടണം.
إرسال تعليق