കണ്ണൂർ:നാളെ(വ്യാഴം)എറണാകുളത്ത് നടക്കുന്ന ഗസ്സ ഐക്യദാർഢ്യസമ്മേളനത്തിൽ കണ്ണൂർ ജില്ലയിൽ നിന്നും 2000 മുസ്ലിംലീഗ്പ്രവർത്തകരെ പങ്കെടുപ്പിക്കാൻ കണ്ണൂർ ശിക്ഷക് സദനിൽ ചേർന്ന മുസ്ലിം ലീഗ് ജില്ലാനേതൃസംഗമം പരിപാടികൾ ആവിഷ്കരിച്ചു. ജനവിരുദ്ധസർക്കാരിനെതിരെ ജനബോധന യാത്ര എന്ന പേരിൽ ഒക്ടോബർ 1, 2 തീയതികളിലായി ജില്ലയിലെ മുഴുവൻപഞ്ചായത്ത്-മുൻസിപ്പൽ - മേഖലാതലങ്ങളിലും പദയാത്രകൾസംഘടിപ്പിക്കാൻ യോഗം തീരുമാനിച്ചു. സംസ്ഥാന മുസ്ലിംലീഗ് വൈസ് പ്രസിഡണ്ട്അബ്ദുറഹിമാൻ കല്ലായി ഉൽഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് അഡ്വ. അബ്ദുൽ കരീം ചേലേരി അദ്ധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി കെ.ടി. സഹദുള്ള സ്വാഗതം പറഞ്ഞു. ജില്ലാ ഭാരവാഹികളായ മഹമൂദ് കടവത്തൂർ, അഡ്വ.കെ.എ. ലത്തീഫ്, വി പി വമ്പൻ ,കെ പി താഹിർ , ഇബ്രാഹിം മുണ്ടേരി, കെ വി മുഹമ്മദലിഹാജി,ഇബ്രാഹിംകുട്ടിതിരുവട്ടൂർ ,ടി.എ.തങ്ങൾ, അൻസാരി തില്ലങ്കേരി, സി കെ മുഹമ്മദ് മാസ്റ്റർ, അഡ്വ.എം പി മുഹമ്മദലി,മഹമൂദ്അള്ളാംകുളം, ടി പി മുസ്തഫ, എൻ കെ റഫീഖ്മാസ്റ്റർ,പി.കെസുബൈർ, ബി കെ അഹമ്മദ് പ്രസംഗിച്ചു. പഞ്ചായത്ത് -മേഖല - മുൻസിപ്പൽ പ്രസിഡണ്ട് ജനറൽ സെക്രട്ടറിമാർ ചർച്ചയിൽ പങ്കെടുത്തു.
إرسال تعليق