ഡബിള്‍ കില്ലാടിയായി വീണ്ടും എംബാപ്പെ; റയലിനായി ആദ്യ ഗോളടിച്ച് മസ്തൻതുനോ, വിനീഷ്യസ് വകയും പ്രഹരം


കിലിയന്‍ എംബാപ്പെയുടെ ഡബിള്‍ കരുത്തില്‍ റയല്‍ മാഡ്രിഡിന് ലാലിഗയില്‍ വീണ്ടും ജയം. ലെവന്റെയെ ഒന്നിനെതിരെ നാല് ഗോളുകള്‍ക്കാണ് റയല്‍ കശക്കിയെറിഞ്ഞത്. എംബാപ്പെക്ക് പുറമെ വിനീഷ്യസ് ജൂനിയര്‍, അര്‍ജന്റൈന്‍ യുവതാരം ഫ്രാങ്കോ മസ്തൻതുനോ എന്നിവരും ഗോളുകള്‍ നേടി. ഈ സീസണിൽ ടീമിലെത്തിയ മസ്തൻതുനോയുടെ റയലിനായുള്ള ആദ്യ ഗോളാണിത്. വിനീഷ്യസാണ് ഗോള്‍മേളക്ക് തിരികൊളുത്തിയത്. വാള്‍വെര്‍ദെയുടെ അസിസ്റ്റില്‍ 28ാം മിനുട്ടിലായിരുന്നു വിനീഷ്യസിന്റെ ഗോള്‍. പത്ത് മിനുട്ട് പിന്നിട്ടപ്പോഴേക്കും മസ്തൻതുനോ വക മറ്റൊരു പ്രഹരമെത്തി. വിനീഷ്യസായിരുന്നു അസിസ്റ്റ്. രണ്ടാം പകുതിയില്‍ 54ാം മിനുട്ടില്‍ ഇയോങ് ലെവന്റെയുടെ ആശ്വാസ ഗോള്‍ നേടി. പത്ത് മിനുട്ട് പിന്നിട്ടപ്പോഴേക്കും എംബാപ്പെയുടെ ആദ്യ ഗോള്‍ പിറന്നു. പെനാല്‍റ്റിയിലൂടെയായിരുന്നു ഈ ഗോള്‍. എന്നാല്‍, രണ്ട് മിനുട്ടിന് ശേഷം മറ്റൊരു ഗോള്‍ കൂടി എംബാപ്പെ വകയുണ്ടായി. അര്‍ദ ഗുലര്‍ ആയിരുന്നു അസിസ്റ്റ്. ഇരട്ട ഗോളോടെ ഈ സീസണില്‍ ലീഗില്‍ ഏഴ് ഗോളുകള്‍ എംബാപ്പെ നേടി. വലെന്‍ഷ്യയിലായിലുന്നു മത്സരം.



Post a Comment

أحدث أقدم

AD01