കേരളത്തിലെ NAAC A++, A+, A ഗ്രേഡുകൾ നേടിയതും എൻഐആർഎഫ്, കെഐആർഎഫ് റാങ്കിങ്ങിൽ മുന്നിലെത്തിയതുമായ ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളെ ആദരിക്കുന്ന എക്സലൻഷ്യ 2025ന് സമാപനം. കേരളത്തിലെ വിവിധ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ 300ൽ പരം IQAC കോർഡിനേറ്റർമാർ സമാപനദിവസത്തെ ശില്പശാലയിൽ പങ്കെടുത്തു. ഉന്നത വിദ്യാഭ്യാസസ്ഥാപനങ്ങളുടെ ഗുണനിലവാരം ഉയർത്തി നാക്ക്, NIRF, KIRF മൂല്യനിർണ്ണയങ്ങളിൽ മികച്ച ഗ്രേഡും റാങ്കും നേടാൻ സ്ഥാപനങ്ങളെ സഹായിക്കാനുള്ള വാർഷിക പ്രവർത്തനരേഖ പുറത്തിറക്കി.
IQAC കളെയും സ്ഥാപനങ്ങളെയും സഹായിക്കുന്നതിന് SLQAC യുടെ നേതൃത്വത്തിൽ വിവിധ പരിശീലന പരിപാടികൾ സംഘടിപ്പിക്കാനും എക്സലൻഷ്യയിൽ തീരുമാനമായി. ഉന്നത വിദ്യാഭ്യാസ പ്രിൻസിപ്പൽ സെക്രട്ടറിയും SLQAC കേരള വൈസ് ചെയര്‍പേഴ്സനുമായ ഡോ ശർമിള മേരി ജോസഫ് IAS മുഖ്യാതിഥിയായി.
കഴിഞ്ഞ ദിവസം ടാഗോർ തിയേറ്ററിൽ നടന്ന മെഗാ ഇവൻ്റിൽ സംസ്ഥാനത്ത് നാക്ക് A++, A+, എ ഗ്രേഡുകളും NIRF ലും KIRF ലും ഉന്നത റാങ്കുകൾ നേടിയുതുമായ 145 ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളെ ഉന്നത സാമൂഹ്യ നീതി വകുപ്പുകളുടെ മന്ത്രി ഡോ ആര്‍ ബിന്ദു മിനിസ്റ്റേഴ്സ് അവാർഡ് ഫോർ എക്സലൻസ് നൽകി ആദരിച്ചു.
.jpg)


إرسال تعليق