‘വ്യവസായ മേഖലയില്‍ കേരളത്തിന് വന്‍ കുതിച്ചുചാട്ടം; നിക്ഷേപങ്ങളും തൊഴിലവസരങ്ങളും വര്‍ധിച്ചു’: മന്ത്രി പി രാജീവ്


സംരംഭക വര്‍ഷത്തില്‍ വ്യവസായ മേഖലയില്‍ കേരളത്തിന് മികച്ച രീതിയില്‍ മുന്നേറാന്‍ കഴിഞ്ഞുവെന്ന് മന്ത്രി പി രാ ജീവ് നിയമസഭയില്‍ അറിയിച്ചു. മൂന്നു ലക്ഷത്തിലധികം പുതിയ സംരംഭങ്ങള്‍ ആരംഭിക്കാന്‍ കഴിഞ്ഞു. നിക്ഷേപങ്ങളും തൊഴിലവസരങ്ങളും വര്‍ധിച്ചുവെന്നും മന്ത്രി പറഞ്ഞു.

വ്യവസായ മേഖലയില്‍ സ്ത്രീ സംരംഭകരുടെ എണ്ണം വര്‍ദ്ധിച്ചു. എം എസ് എം ഇ ക്ലിനിക്കുകള്‍ സംരംഭകര്‍ക്ക് ആവശ്യമായ പിന്തുണ നല്‍കുന്നുണ്ട്. കെ സ്റ്റോര്‍ വഴി ലോക്കല്‍ ഉല്‍പ്പന്നങ്ങള്‍ വില്‍പ്പന നടത്താനുള്ള സൗകര്യമുണ്ടമെന്നു ഓണ്‍ലൈന്‍ മാര്‍ക്കറ്റിംഗ് സംവിധാനവും ഏര്‍പ്പെടുത്തിയിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു.

എം എസ് എംയുടെ മിഷന്‍ തൗസന്‍ഡ് നല്ല രീതിയില്‍ പ്രവര്‍ത്തിക്കുന്നു. മിഷന്‍ ടെന്‍ തൗസേന്റ് എന്ന അടുത്ത പദ്ധതി സര്‍ക്കാര്‍ ആരംഭിക്കുകയാണ്. 172 ശതമാനത്തില്‍ അധികമാണ് വ്യവസായ മേഖലയില്‍ കേരളത്തിന്റെ വളര്‍ച്ചയെന്നും മന്ത്രി പറഞ്ഞു.

സംസ്ഥാനത്ത് റിവേഴ്‌സ് മൈഗ്രേഷന്‍ നടക്കുന്നു. ലോകത്തിലെ കമ്പനികളും കേരളത്തിലേക്ക് എത്തുന്നു ലിന്‍ഡിന്‍ കണക്ക് പ്രകാരമാണ് ഇത്. ഗ്ലോബല്‍ സിറ്റി പേരിലാണ് ഗിഫ്റ്റ് സിറ്റി പദ്ധതി നടപ്പിലാക്കുന്നതെന്നും മന്ത്രി വ്യക്തമാക്കി.

ഇപ്പോള്‍ പദ്ധതി നിര്‍ത്തിവയ്ക്കാനാണ് കേന്ദ്രത്തിന്റെ നിര്‍ദേശം. ഇതിനുവേണ്ടി കേരളം ഭൂമി കണ്ടെത്തി, പ്രശ്‌നങ്ങള്‍ പരിഹരിക്കുകയായിരുന്നു. ഗുജറാത്തിലെ ഗിഫ്റ്റ് സിറ്റി സ്ഥിരപ്പെടുന്നത് വരെ പദ്ധതികള്‍ക്ക് കേന്ദ്രം അനുമതി നല്‍കുന്നില്ല. സംസ്ഥാന സര്‍ക്കാര്‍ പദ്ധതി നടപ്പിലാക്കാനുള്ള ശ്രമത്തിലാണ് എന്നും മന്ത്രി വ്യക്തമാക്കി.



Post a Comment

أحدث أقدم

AD01