ലോകത്തിലെ മികച്ച 2% ശാസ്ത്രജ്ഞരുടെ പട്ടികയിൽ പയ്യന്നൂർ സ്വദേശി




 ഗുജറാത്ത് സെൻട്രൽ സർവ്വകലാശാല സ്കൂൾ ഓഫ് നാനോ സയൻസസിലെ പ്രൊഫ. ഡോ. വി.ടി.പി വിനോദ് അമേരിക്കയിലെ സ്റ്റാൻഫോർഡ് സർവ്വകലാശാല 2025-ൽ പുറത്തിറക്കിയ ലോകത്തിലെ ഏറ്റവും മികച്ച 2% ശാസ്ത്രജ്ഞരുടെ പട്ടികയിൽ ഇടം നേടി. പയ്യന്നൂർ അന്നൂർ സ്വദേശിയാണ്. തുടർച്ചയായ അഞ്ചാം വർഷവും ലോകത്തിലെ ഏറ്റവും മികച്ച 2% ശാസ്ത്രജ്ഞരുടെ പട്ടികയിൽ ഇടം നേടാൻ കഴിഞ്ഞിട്ടുണ്ടു. അന്നൂരിലെ എ.കെ.പി. ശ്രീധരൻ്റെയും പരേതയായ വി.ടി.പി. ഭാർഗവിയുടെയും മകനാണ്. ഭാര്യ കെ.പി. സജിത (അന്നൂർ).മകൻ: ഡോ. കെ.പി. അക്ഷയ് കുമാർ (ജർമ്മനി), മകൾ കെ.പി.രേവതി (ജെ.എ.സി.എ.എസ്.ആർ, ബാംഗ്ലൂരു).




Post a Comment

Previous Post Next Post

AD01