കൽക്കി 2ല്‍ നിന്ന് നീക്കം ചെയ്തെന്നുള്ള ചര്‍ച്ചകള്‍ പുരോഗമിക്കുന്നതിനിടെ വൈകാരിക കുറിപ്പ് പങ്കുവെച്ച് ബോളിവുഡ് നടി ദീപിക പദുക്കോൺ. ഷാറൂഖ് ഖാനൊപ്പമുള്ള ചിത്രം പങ്കുവച്ചാണ് ദീപിക കുറിപ്പ് പങ്കുവെച്ചത്. സിനിമയുടെ വിജയത്തെക്കാള്‍ ആരുമായി സഹകരിക്കുന്നു എന്നതിലാണ് കാര്യമെന്ന് അവര്‍ പോസ്റ്റില്‍ പറഞ്ഞു. 18 വർഷങ്ങൾക്ക് മുമ്പ് ഓം ശാന്തി ഓം എന്ന സിനിമയുടെ ചിത്രീകരണത്തിനിടെ ഷാറൂഖ് പഠിപ്പിച്ച ഈ പാഠം പിന്നീടിങ്ങോട്ട് പിന്തുടർന്നെന്ന് നടി പറഞ്ഞു.
ഇതുകൊണ്ടാവാം നമ്മൾ ഒന്നിച്ച് ആറാമത്തെ ചിത്രം ചെയ്യുന്നതെന്ന് നടി ഇൻസ്റ്റഗ്രാമിൽ കുറിച്ചു. 18 വർഷത്തിന് മുൻപ് ഓം ശാന്തി ഓം എന്ന സിനിമയുടെ ചിത്രീകരണത്തിനിടെ താൻ ആദ്യമായി പഠിച്ച പാഠമാണിതെന്ന് അവര്‍ പറഞ്ഞു. അതുകൊണ്ടായിരിക്കാം നമ്മൾ വീണ്ടും ഒരുമിച്ച് ആറാമത്തെ സിനിമ ചെയ്യുന്നതെന്ന് ദീപിക കുറിച്ചു.
ഇരുവരുടെയും പുതിയ ചിത്രമായ കിങ്ങിൻ്റെ ലൊക്കേഷനിൽ ഷാറൂഖിന്റെ കൈ പിടിച്ചുള്ള ചിത്രമാണ് ദീപിക പങ്കുവച്ചത്. പത്താൻ, വാർ എന്നിവയുടെ സംവിധായകൻ സിദ്ധാർഥ് ആനന്ദാണ് കിങ് ഒരുക്കുന്നത്. ഷാറൂഖിന്റെ മകൾ സുഹാന, അഭിഷേക് ബച്ചൻ, റാണി മുഖർജി, അനിൽ കപൂർ, ജാക്കി ഷ്റോഫ്, സൗരഭ് ശുക്ല തുടങ്ങിയവരും ചിത്രത്തിലുണ്ട്.
Post a Comment