ജിഎസ്ടി പരിഷ്കരണം; സംസ്ഥാനങ്ങളുടെ നിലനിൽപ്പുതന്നെ ചോദ്യം ചെയ്യുന്നത്: കെ എന്‍ ബാലഗോപാല്‍


ജിഎസ്ടി കൗണ്‍സില്‍ യോഗത്തിന് ഇന്ന് ദില്ലിയില്‍ തുടക്കം. ജിഎസ്ടി സ്ലാബുകള്‍ പുതുക്കി നിശ്ചയിക്കുന്ന മന്ത്രി തല സമിതിയുടെ ശുപാര്‍ശ യോഗത്തില്‍ ചര്‍ച്ച ചെയ്യും. പരിഷ്‌കരണത്തിലൂടെ വന്‍തോതില്‍ വരുമാന നഷ്ടമുണ്ടാകുമെന്ന ആശങ്കയിലാണ് കേരളമടക്കമുള്ള സംസ്ഥാനങ്ങള്‍.

രണ്ടുദിവസത്തെ ജിഎസ്ടി കൗണ്‍സില്‍ യോഗത്തിനാണ് ഇന്ന് ദില്ലിയില്‍ തുടക്കമാകുന്നത്. 12 ,28 % നികുതി സ്ലാബുകള്‍ ഒഴിവാക്കണമെന്ന നിര്‍ദ്ദേശമാണ് ധനമന്ത്രി നിര്‍മ്മല സീതാരാമന്റെ അധ്യക്ഷതയില്‍ ചേരുന്ന ജി എസ് ടി കൗണ്‍സില്‍ യോഗത്തില്‍ മുഖ്യമായും പരിഗണിക്കുക. നിര്‍ദ്ദേശം കൗണ്‍സില്‍ അംഗീകരിച്ചാല്‍ നിലവിലെ 12ശതമാനം സ്ലാബിലെ ഭൂരിഭാഗം ഉല്‍പ്പന്നങ്ങളും 5% ത്തിലേക്കും 28% സ്ലാബിലെ ഉല്‍പ്പനങ്ങള്‍ 18% ലേക്കും മാറും. സംസ്ഥാനങ്ങളുടെ നിലനില്‍പ്പിനെ ബാധിക്കുന്ന പരിഷ്‌ക്കരണമാണിതെന്ന് ധനമന്ത്രി കെ എന്‍ ബാലഗോപാല്‍ ആരോപിച്ചു. നഷ്ടം നികത്താന്‍ കേന്ദ്രസര്‍ക്കാര്‍ തയ്യാറാകണമെന്നും മന്ത്രി ആവശ്യപ്പെട്ടു.

പുതിയ നിര്‍ദ്ദേശം ജിഎസ്ടി വരുമാനത്തില്‍ പ്രതിവര്‍ഷം 2 ലക്ഷം കോടി രൂപയുടെ നഷ്ടം ഉണ്ടാകുമെന്നാണ് കണക്ക് . കേരളത്തില്‍ പതിനായിരം കോടി രൂപയുടെ നഷ്ടമുണ്ടാകുമെന്നാണ് വിലയിരുത്തല്‍. ദീപാവലി വിപണിയില്‍ വിലക്കുറവ് ഉണ്ടാകണമെന്നതിനാല്‍ ഈ മാസം തന്നെ പുതുക്കിയ നികുതി സ്ളാബുകള്‍ പ്രാബല്യത്തില്‍ വരുത്താനാണ് കേന്ദ്രത്തിന്റെ നീക്കം.



Post a Comment

أحدث أقدم

AD01