സിപിഐഎമ്മിന് ആഗോള അയ്യപ്പ സംഗമത്തിന് ഒപ്പമുള്ള നിലപാടാണെന്ന് എം വി ഗോവിന്ദന്‍ മാസ്റ്റര്‍. ആഗോള അയ്യപ്പ സംഗമവുമായി ബന്ധപ്പെട്ട് യാതൊരു തര്‍ക്കവുമില്ല. ‘താത്വിക അവലോകനത്തിന് ഞാന്‍ പോയിട്ടില്ല , വിശ്വാസ്യകള്‍ക്ക് വിശ്വാസികളുടെ നിലപാട് സ്വീകരിക്കാം, അവിശ്വാസികള്‍ക്ക് അവിശ്വാസികളുടെ നിലപാട് സ്വീകരിക്കാം അമ്പലത്തില്‍ പോകേണ്ടവര്‍ക്ക് പോകാം പോകേണ്ടാത്തവര്‍ പോകേണ്ടയെന്നും’ ഗോവിന്ദന്‍ മാസറ്റര്‍ പറഞ്ഞു. അതേസമയം സ്ത്രീ പ്രവേശനം കഴിഞ്ഞ അധ്യായമാണ് എന്നാണ് ഞാന്‍ പറഞ്ഞത്, അടഞ്ഞ അധ്യായം എന്നല്ലെന്നും ഗോവിന്ദന്‍ മാസ്റ്റര്‍ കൂട്ടിച്ചേര്‍ത്തു.
വര്‍ഗീയതയ്ക്ക് എതിരായിരിക്കും ആഗോള അയ്യപ്പ സംഗമം. വര്‍ഗീയ വാദികള്‍ വിശ്വാസത്തെ ഒരു ഉപകരണമായാണ് ഉപയോഗിക്കുന്നത്. വര്‍ഗീയതയെ എതിര്‍ക്കാന്‍ കെല്‍പ്പുള്ള വലിയൊരു വിഭാഗം വിശ്വാസികളാണ്. വര്‍ഗീയവാദികള്‍ വര്‍ഗീയ നിലപാട് സ്വീകരിക്കും എന്നതിന്റെ തെളിവാണ് ആര്‍എസ്എസിന്റെയും സംഘപരിവാറിന്റെയും ആഗോള അയ്യപ്പ സംഗമത്തിനെതിരായ നിലപാട്. അതേസമയം വിശ്വാസികളുടെ ഏത് കൂട്ടായ്മയെയും എതിര്‍ക്കേണ്ടതില്ല എന്നതാണ് കമ്മ്യൂണിസ്റ്റുകാരുടെ നിലപാടെന്നും ഗോവിന്ദന്‍ മാസ്റ്റര്‍ പറഞ്ഞു.
إرسال تعليق