അക്ഷയ കേന്ദ്രങ്ങളിലെ സേവനങ്ങള്‍ക്ക് ഏകീകൃത നിരക്ക്; ഹൈക്കോടതി ഉത്തരവിനെ സ്വാഗതം ചെയ്യുന്നു: മന്ത്രി എം ബി രാജേഷ്


അക്ഷയ കേന്ദ്രങ്ങളിലെ സേവനങ്ങള്‍ക്ക് ഏകീകൃത നിരക്ക് എന്ന ഹൈക്കോടതി ഉത്തരവിനെ സ്വാഗതം ചെയ്യുന്നുവെന്ന് മന്ത്രി എം ബി രാജേഷ്. നിരക്ക് ഏകീകരിച്ച സര്‍ക്കാര്‍ ഉത്തരവിനെതിരായാണ് അക്ഷയ സംരംഭകര്‍ ഹൈക്കോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചത്. ഇത് ഹൈക്കോടതി തള്ളുകയായിരുന്നു. അവശ്യ സേവനങ്ങള്‍ക്കായി അക്ഷയ കേന്ദ്രങ്ങളെ സമീപിക്കുന്നവരില്‍ നിന്ന് സര്‍വീസ് ചാര്‍ജ് ഈടാക്കാന്‍ ഉടമകള്‍ക്ക് അവകാശമില്ലെന്നും ഹൈക്കോടതി വ്യക്തമാക്കിയിരുന്നു. സേവനങ്ങള്‍ക്ക് അധികനിരക്ക് ഈടാക്കുന്നത് അനുവദിക്കില്ലെന്ന് മന്ത്രിയും കൂട്ടിച്ചേര്‍ത്തു.

അതേസമയം കൊച്ചിയില്‍ നടക്കുന്ന അര്‍ബന്‍ കോണ്‍ക്ലേവിനെതിരായ പ്രതിപക്ഷ നേതാവ് വിഡി സതീശന്റെ പ്രസ്താവനക്കും മന്ത്രി മറുപടി നല്‍കി. അര്‍ബന്‍ കോണ്‍ക്ലേവിന് താന്‍ നേരിട്ട് പ്രതിപക്ഷ നേതാവിനെ വിളിച്ചതാണെന്നും ആ ഘട്ടത്തിലൊന്നും ഇത്തരം കാര്യങ്ങള്‍ പറഞ്ഞിരുന്നില്ലെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. സമഗ്ര നഗരനയം രൂപപ്പെടുത്തുന്നതിനായുള്ള കേരളത്തിന്റെ ആദ്യത്തെ അര്‍ബന്‍ കോണ്‍ക്ലേവ് ആണ് ഈ മാസം 12, 13 തീയതികളില്‍ കൊച്ചി ഗ്രാന്‍ഡ് ഹയാത്ത് കണ്‍വെന്‍ഷന്‍ സെന്ററില്‍ സംഘടിപ്പിക്കുന്നത്.



Post a Comment

أحدث أقدم

AD01