അനുവാദമില്ലാതെ ചിത്രങ്ങള്‍ ഉപയോഗിക്കരുതെന്നും തന്റെ സ്വകാര്യത സംരക്ഷിക്കണമെന്നും ആവശ്യപ്പെട്ട് നടി ഐശ്വര്യ റായി ദില്ലി ഹൈക്കോടതിയിൽ സമർപ്പിച്ച ഹർജിയിൽ ഇടക്കാല ഉത്തരവ്. ഐശ്വര്യ റായിയുടെ ചിത്രങ്ങള്‍ ഉപയോഗിക്കുന്നത് തടഞ്ഞുകൊണ്ടാണ് കോടതി ഇടക്കാല ഉത്തരവ് പുറപ്പെടുവിപ്പിച്ചിരിക്കുന്നത്.
അനുവാദമില്ലാതെ ഒരാളുടെ ചിത്രം ഉപയോഗിക്കുന്നത് അന്തസോടെ ജീവിക്കാനുള്ള അവകാശത്തെ ചോദ്യം ചെയ്യുമെന്നും അങ്ങനെ ഉള്ള സന്ദർഭങ്ങളിൽ കോടതിക്ക് കണ്ണടയ്ക്കാനാവില്ലെന്നും ഹൈക്കോടതി വ്യക്തമാക്കി. അനധികൃതമായി ഉപയോഗിച്ചിരിക്കുന്ന ഐശ്വര്യ റായിയുടെ ചിത്രങ്ങള്‍ വെബ്‌സൈറ്റുകളില്‍ നിന്ന് ഒഴിവാക്കാനും കോടതി നിര്‍ദേശിച്ചിട്ടുണ്ട്.
അതേസമയം അഭിഷേക് ബച്ചനും ഇതേ കാര്യമുന്നയിച്ച് ഹൈക്കോടതിയെ സമീപിച്ചിരുന്നു. ബോളിവുഡ് താരങ്ങളുടെ ചിത്രങ്ങൾ പ്രിന്റ് ചെയ്ത ടി ഷർട്ട് നിർമ്മിക്കുന്ന വെബ്സൈറ്റ് ആയ ബോളിവുഡ് ടി ഷോപ് എന്ന കമ്പനിക്കെതിരെയാണ് അഭിഷേക് ഹൈക്കോടതിയെ സമീപിച്ചത്.
إرسال تعليق