താമരശ്ശേരിയിൽ 13 കാരനെ കാണാതായിട്ട് 11 ദിവസം. എട്ടാം ക്ലാസ് വിദ്യാർത്ഥിയായ വിജിത് തിരുവോണ ദിവസമാണ് വീട്ടിൽ നിന്നും പുറത്തു പോയത്. പൊലിസ് അന്വേഷണം നടക്കുന്നുണ്ടെങ്കിലും വിജിതിലേക്ക് എത്താൻ ഇതുവരെയും സാധിച്ചിട്ടില്ല. മകൻ്റെ വരവും കാത്തിരിക്കുകയാണ് അച്ഛനും അമ്മയും കോടഞ്ചേരി പഞ്ചായത്തിലെ ചുണ്ടക്കുന്ന് നാലു സെൻ്റ് ഉന്നതിയിലെ വിനീത് – സജിത ദമ്പതികളുടെ മകൻ ആണ് വിജിത് വിനീത്. കൂടത്തായി സെൻ്റ് മേരീസ് ഹയർ സെക്കൻ്ററി സ്കൂളിലെ എട്ടാം ക്ലാസ് വിദ്യാർത്ഥി. 13 കാരാനെ കാണാതായിട്ട് ഇന്നത്തേക്ക് 11 ദിവസം. എവിടെ പോയി എന്നതിൽ ആർക്കും ഒരു വിവരവുമില്ല.തിരുവോണ നാളിൽ രാവിലെ 11 മണിക്ക് വീട്ടിൽ നിന്നും ഇറങ്ങി കൂട്ടുകാർക്കൊപ്പം താമരശ്ശേരിയിൽ സിനിമക്ക് പോകുകയും, വൈകീട്ട് ഈങ്ങാപ്പുഴയിൽ പോകുകയും ചെയ്തിട്ടുണ്ട്, തിരിച്ച് വൈകീട്ട് 6 മണിയോടെ താമരശ്ശേരി ചുങ്കത്ത് എത്തി. രാത്രി 8 മണിക്ക് ഓമശ്ശേരി ബസ്റ്റ് സ്റ്റാൻ്റ് പരിസരത്ത് കുട്ടി എത്തിയതായ സിസിടിവി ദൃശ്യം പൊലീസിന് ലഭിച്ചിട്ടുണ്ട്. എന്നാൽ ശേഷംമുള്ളതൊന്നും അറിയില്ല. രക്ഷിതാക്കൾ പൊലീസിൽ പരാതി നൽകിയെങ്കിലും ഇതുവരെ തുമ്പൊന്നും ലഭിച്ചിട്ടില്ല. പട്ടികവർഗ്ഗ വിഭാഗത്തിൽപ്പെട്ട കുടുംബത്തിന് പുറം ലോകവുമായി കൂടുതൽ ബന്ധമില്ല. വിജിലിനെ കണ്ടെത്താൻ കുടുംബത്തെ സഹായിക്കണമെന്ന് പിടിഎ പ്രസിഡൻ്റ് സത്താർ പുറായിൽ പറഞ്ഞു
Post a Comment