ശ്രീകണ്ഠപുരം : എസ് ഇ എസ് കോളേജിൽ മാസ് കമ്മ്യൂണിക്കേഷൻ ആൻഡ് ജേർണലിസം ഡിപ്പാർട്മെന്റ് അസോസിയേഷൻ പ്രിൻസിപ്പൽ ഡോ. റീന സെബാസ്റ്റ്യൻ ഉദ്ഘാടനം ചെയ്തു. സിനിമ സീരിയൽ താരം മുരളി വായാട്ടിൽ ഫിലിം ക്ലബ് ഉദ്ഘാടനം ചെയ്തു. ഉദ്ഘാടനത്തോടനുബന്ധിച്ചുള്ള ആക്ടിങ് വർക്ക്‌ഷോപ്പ് നാടക കലാകാരൻ ആദിത്യൻ തിരുമനയുടെ നേതൃത്വത്തിൽ നടന്നു. അസോസിയേഷനുകൾ രാഷ്ട്രീയ താല്പര്യങ്ങൾക് അതീതമായിമായി വിദ്യാർത്ഥികളുടെ കൂട്ടായ പ്രവർത്തനങ്ങൾക്കുള്ള അവസരങ്ങൾ ആണെന്നും സ്വന്തം കഴിവുകളെ കണ്ടെത്തി അവ പരിപോഷിപ്പിക്കും വിധംമുള്ള പരിപാടികൾ ആവിഷ്കരിക്കാനുള്ള ഇടമാണെന്നും ഡോ. റീന സെബാസ്റ്റ്യൻ ഉദ്ഘാടനവേളയിൽ പറഞ്ഞു. കോളേജുകളിൽ ഫിലിം ക്ലബ്ബുകൾ പ്രവർത്തിക്കുന്നത് വഴി വിദ്യാർത്ഥികളിലെ സിനിമ മോഹങ്ങൾ പ്രോത്സാഹിപ്പിക്കുവാനും സിനിമ, നാടക രംഗങ്ങളിലെ വിവിധ മേഖലകളെ കുറിച്ച് അവബോധം സൃഷ്ടിക്കുവാനും സാധിക്കുമെന്ന് മുരളി വായാട്ടിൽ സംസാരിച്ചു. ചടങ്ങിന് അസോസിയേഷൻ സെക്രട്ടറി ആവിഷ്ക കെ കെ സ്വാഗതം ആശംസിച്ചു. ഡിപ്പാർട്മെന്റ് മേധാവി സാനിഷ് എം എസ് അധ്യക്ഷത വഹിച്ചു. ഐ ക്യു എ സി കോർഡിനേറ്റർ ഡോ. സജേഷ് ടി ജെ, കോളേജ് യൂണിയൻ ചെയർമാൻ യദുകൃഷ്ണൻ ആർ കെ എന്നിവർ ആശംസകൾ അർപ്പിച്ചു. പിജി റിപ്രെസെൻെററ്റിവ് ഐശ്വര്യ ആർ പരിപാടിക്ക് നന്ദി പറഞ്ഞു.
Post a Comment