ദേവസ്വം പ്രസിഡന്റിനെ കാണാൻ അനുവദിക്കാത്ത പ്രതിപക്ഷ നേതാവിന്റെ നടപടി: ചോദ്യത്തിന് വ്യക്തമായ ഉത്തരം നൽകാതെ രമേശ് ചെന്നിത്തല


ദേവസ്വം പ്രസിഡണ്ടിനെ കാണാൻ അനുവദിക്കാത്ത പ്രതിപക്ഷ നേതാവിന്റെ നടപടിയെ കുറിച്ചുള്ള ചോദ്യങ്ങൾക്ക് വ്യക്തമായ ഉത്തരം നൽകാതെ രമേശ് ചെന്നിത്തല. നേരത്തെ അനുവാദം വാങ്ങാതെ പോയതാണ്. അതാണ് കാണാൻ കഴിയാത്തതെന്ന് ആണ് ചെന്നിത്തലയുടെ വിശദീകരണം. വി ഡി സതീശൻ വസതിയിൽ ഉണ്ടായിട്ടും പി എസ് പ്രശാന്തിനെ കാണാൻ കൂട്ടാക്കിയില്ല. ഇത് വലിയ വിവാദമായിരുന്നു. ഇക്കാര്യത്തിലാണ് ചെന്നിത്തലയുടെ മറുപടി. ആഗോള അയ്യപ്പ സംഗമത്തിന് ക്ഷണിക്കാനാണ് ദേവസ്വം ബോർഡ് പ്രസിഡൻറ് പോയത്.

അതേസമയം ആഗോള അയ്യപ്പ സംഗമം വിഷയത്തിൽ യുഡിഎഫ് നിലപാട് ആലോചിച്ച് എടുത്തത് ആണെന്നും അദ്ദേഹം പറഞ്ഞു. ആർഎസ്എസിനെയോ ബിജെപിയോ ഇന്നുവരെ ഇന്നുവരെ ഒരു പരിപാടിയിലും പങ്കെടുപ്പിക്കാത്ത നിലപാടുള്ള പ്രസ്ഥാനമാണ് എൻഎസ്എസ്. ശബരിമല വിഷയത്തിൽ ഗവൺമെൻറ് എടുത്ത നിലപാടിനൊപ്പം നിൽക്കുന്നു എന്നാണ് എൻഎസ്എസ് പറഞ്ഞത്. അത് അങ്ങനെ ആയിക്കോട്ടെ.

സമദൂരത്തിൽ മാറ്റമില്ലെന്ന് പറഞ്ഞു. പിന്നെ എന്താണ് നിലപാട് മാറ്റം. ശബരിമല വിഷയത്തിൽ എൻഎസ്എസ് അവരുടെ നിലപാടെടുത്തതിൽ ഒരു തെറ്റുമില്ല. അവർക്ക് അവരുടെ നിലപാട് എടുക്കാം എന്നും അദ്ദേഹം പറഞ്ഞു. കെ.പി.സി.സി പുനസംഘടന,യൂത്ത് കോൺഗ്രസ് അധ്യക്ഷ സ്ഥാനത്തെ കുറിച്ചുള്ള ചോദ്യങ്ങളിൽ കാത്തിരുന്നു കാണൂവെന്നും രമേശ് ചെന്നിത്തല പറഞ്ഞു.



Post a Comment

أحدث أقدم

AD01