ഉന്നതവിജയം നേടിയവരെ അനുമോദിച്ചു


കണ്ണൂർ: ഹയർ സെക്കൻഡറി തുല്യതാ പരീക്ഷയിൽ എല്ലാ വിഷയങ്ങൾക്കും എ പ്ലസ് നേടിയ രഹന കക്കറയിൽ, പ്രായം കൂടിയ പഠിതാവ് പി ഓമന എന്നിവരെ കണ്ണൂർ കോർപറേഷന്റെ നേതൃത്വത്തിൽ വീട്ടിലെത്തി അനുമോദിച്ചു. കോർപറേഷൻ വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷൻ സുരേഷ് ബാബു എളയാവൂർ പഠിതാക്കളെ പൊന്നാട അണിയിച്ചു. ഹയർസെക്കൻഡറി തുല്യത വിജയിച്ചവർക്ക് കോർപറേഷന്റെ നേതൃത്വത്തിൽ ബിരുദ പഠനത്തിന് സാമ്പത്തിക സഹായം നൽകുമെന്ന് അദ്ദേഹം അറിയിച്ചു. വാർഡ് കൗൺസിലർ സാബിറ ടീച്ചർ, സാക്ഷരതാ മിഷൻ ജില്ലാ കോ ഓർഡിനേറ്റർ ഷാജു ജോൺ, അസിസ്റ്റന്റ് കോ ഓർഡിനേറ്റർ ടി.വി ശ്രീജൻ, കോർപറേഷൻ കൗൺസിൽ സെക്രട്ടറി സവിത, നോഡൽ പ്രേരക് സി വസന്ത എന്നിവർ പങ്കെടുത്തു.



Post a Comment

أحدث أقدم

AD01