മികച്ച ഗ്രാമീണ സ്വയം തൊഴിൽ പരിശീലന കേന്ദ്രത്തിനുള്ള സംസ്ഥാന പുരസ്കാരം കണ്ണൂർ റൂഡ്സെറ്റ് ഇൻസ്റ്റിറ്റ്യൂട്ടിന്


കണ്ണൂർ: മികച്ച ഗ്രാമീണ സ്വയം തൊഴിൽ പരിശീലന കേന്ദ്രത്തിനുള്ള സംസ്ഥാന പുരസ്കാരം കണ്ണൂർ റൂ ഡ്സെറ്റ് ഇൻസ്റ്റിറ്റ്യൂട്ടിന്. സൗജന്യ സ്വയംതൊഴിൽ പരിശീലന സ്ഥാപനമായ റൂഡ്സെറ്റ് ഇൻ സ്റ്റിറ്റ്യൂട്ടിൽ ഏറ്റവും കൂടുതൽ പഠിതാക്കളുടെ വിജയശതമാനത്തിനാണ് അംഗീകാരംലഭിച്ചത്. 918 പരിശീലന ക്ലാസുകളിൽ 27,760 പേർ നൈപുണ്യ പരിശീലനം നേടി. ഇതിൽ 19,905 പേർ സംരംഭകരാണ്. തിരുവനന്തപുരത്ത് നടന്ന സംസ്ഥാന അവലോകന യോഗത്തിൽ കനറാ ബാങ്ക് ഡെപ്യൂ ട്ടി ജനറൽ മാനേജർ അജയ്‌കു മാർസിങ് കണ്ണൂർ റൂഡ്‌സെറ്റ് ഡയറക്ടർ സി വി ജയചന്ദ്രന് പു രസ്കാരം സമ്മാനിച്ചു. ആർസെ റ്റി അഖിലേന്ത്യ ഡയറക്ടർ ജി മുരുഗേശൻ അധ്യക്ഷനായി. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ ഡെപ്യൂട്ടി ജനറൽ മാനേജർ സന്തോഷ്കുമാർ, യൂണിയൻ ബാങ്ക് ഓഫ് ഇന്ത്യ സോണൽ തലവൻ ജയദേവ് എം നായർ, ഇന്ത്യൻ ഓവർസീസ് ബാങ്ക് അസിസ്റ്റന്റ് ജനറൽ മാനേജർ അനുജ്‌കുമാർ സിങ്, സ്റ്റേറ്റ് ബാ ങ്ക് ഓഫ് ഇന്ത്യ അസിസ്റ്റന്റ് ജന റൽ മാനേജർ പി ആർ ലീന, കുടുംബശ്രീ ചീഫ് ഓപ്പറേറ്റി ങ് ഓഫീസർ പി എസ് പ്രദീപ്‌കുമാർ, സംസ്ഥാന പ്രോഗ്രാം മാ നേജർ അഖിലാദേവി എന്നിവർ സംസാരിച്ചു.



Post a Comment

أحدث أقدم

AD01