കണ്ണൂർ സിറ്റി മത്സ്യത്തൊഴിലാളി ക്ഷേമ സാഗർ സംഘത്തിലെ സാമ്പത്തിക തട്ടിപ്പിൽ കണ്ണൂർ ജില്ലയിലെ സിപിഎം ഉന്നതർക്ക് പങ്കുണ്ടെന്നും ഇതിൽ സമഗ്ര അന്വേഷണം നടത്തണമെന്നും വെൽഫെയർ പാർട്ടി ജില്ലാ പ്രസിഡന്റ് സാധിക്ക് ഉളിയിൽ ആവശ്യപ്പെട്ടു. സഹകരണസംഘം തട്ടിപ്പിൽ നടപടി ആവശ്യപ്പെട്ട് കോർപ്പറേഷൻ കമ്മിറ്റി നടത്തിയ മത്സ്യത്തൊഴിലാളി എ ആർ ഓഫീസ് മാർച്ച് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. 2000 മത്സ്യ തൊഴിലാളികളെ ബാധിക്കുന്ന കോടിക്കണക്കിന് രൂപയുടെ അഴിമതിയുടെ കണക്കുകൾ ഉദ്യോഗസ്ഥ വൃന്ദം പുറത്തുകൊണ്ടുവന്നിട്ടും മുഴുവൻ മത്സ്യത്തൊഴിലാളികൾക്കും നഷ്ട പരിഹാരം ലഭിക്കുന്ന തരത്തിൽ നടപടിയ മുതിരാത്തത് പരിഹാസ്യം ആണെന്ന് അദ്ദേഹം തുടർന്ന് പറഞ്ഞു. സി മുഹമ്മദ് ഇംതിയാസ്, സിപി മുസ്തഫ, അബ്ദുൽ ഖല്ലാക്ക്, ബി ഖാലിദ് എന്നിവർ സംസാരിച്ചു. ത്രേസ്യാമ്മ മാളിയേക്കൽ, സിഎം ഉമ്മർ, അൻസാരി കാക്കടവൻ, എ അബ്ദുൽ അസീസ്, ഖലീൽ എസ്, ഫൈലാന വി, അസീസ് പുറത്തിൽ, നിസാമുദ്ദീൻ ഈ വി, കെഎൽ മുസമ്മിൽ, ഷാഹിമ, നാസർ കണ്ണോത്തും ചാൽ എന്നിവർ നേതൃത്വം നൽകി
Post a Comment