പതിനേ‍ഴ് പെൺകുട്ടികളെ ലൈംഗികാതിക്രമത്തിന് ഇരയാക്കി മുങ്ങിയ ആൾദൈവം ‘ദില്ലി ബാബ’ ആഗ്രയിൽ പിടിയിൽ

 



17 പെൺകുട്ടികളെ ലൈംഗികാതിക്രമത്തിന് ഇരയാക്കിയ കേസിൽ സ്വയം പ്രഖ്യാപിത ‘ആൾദൈവം’ സ്വാമി ചൈതന്യാനന്ദ സരസ്വതി പിടിയിൽ. ശ്രീ ശാരദ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യൻ മാനേജ്‌മെന്‍റ് എന്ന സ്വകാര്യ മാനേജ്‌മെന്‍റ് സ്ഥാപനത്തിന്‍റെ ഡയറക്ടറായ സ്വാമി ചൈതന്യാനന്ദ ഒളിവിൽ ക‍ഴിയവേ ആഗ്രയിൽ നിന്നാണ് അറസ്റ്റിലായത്. സ്വന്തം ഇൻസ്റ്റിറ്റ്യൂട്ടിലെ വിദ്യാർത്ഥിനികളെയാണ് ഇയാൾ പലവിധത്തിൽ ലൈംഗികചൂഷണം നടത്തിയത്. മോശം ഭാഷ ഉപയോഗിച്ചു, അശ്ലീല സന്ദേശങ്ങൾ അയച്ചു, ശാരീരിക ബന്ധത്തിന് നിർബന്ധിച്ചു തുടങ്ങി തെളിവ് സഹിതമുള്ള ആരോപണങ്ങളുമായി നിരവധി പെൺകുട്ടികൾ രംഗത്തെത്തിയതോടെയാണ് ചൈതന്യാനന്ദ ഒളിവിൽ പോയത്. വനിതാ ഹോസ്റ്റലിൽ ഇയാൾ രഹസ്യമായി ക്യാമറകൾ സ്ഥാപിച്ചിരുന്നതായും ആരോപണം ഉണ്ടായിരുന്നു.50 ദിവസത്തെ ഒളിച്ചോട്ടത്തിന് ശേഷമാണ് ആഗ്രയിലെ താജ് ഗഞ്ചിലെ ഹോട്ടൽ ഫസ്റ്റിൽ നിന്ന് പുലർച്ചെ 3 സ്വാമി ചൈതന്യാനന്ദ സരസ്വതി എന്ന പാർത്ഥ സാരഥി അറസ്റ്റിലായത്. വ്യോമസേനാ ആസ്ഥാനത്ത് നിന്ന് പരാതി ലഭിച്ചതിന് പിന്നാലെയാണ് ഓഗസ്റ്റ് 4 ന് അദ്ദേഹം ഒളിവിൽ പോയത്. ഇൻസ്റ്റിറ്റ്യൂട്ടിലെ വിദ്യാർത്ഥികളിൽ പലരും വ്യോമസേന ഉദ്യോഗസ്ഥരുടെ കുടുംബങ്ങളിൽ നിന്നുള്ളവരായതിനാലാണ് വ്യോമസേന ഡയറക്ടറേറ്റ് വിഷയത്തിൽ ഇടപെട്ട് പരാതി നൽകിയത്. ആരോപണങ്ങൾ പുറത്തുവന്നതോടെ, ആശ്രമം ചൈതന്യാനന്ദയെ ഡയറക്ടർ സ്ഥാനത്തുനിന്ന് പുറത്താക്കിയിരുന്നു. ഒഡീഷയിൽ ജനിച്ച ചൈതന്യാനന്ദ 28 കൃതികളുടെ രചയിതാവും ഉന്നത യൂണിവേ‍ഴ്സിറ്റികളിൽ നിന്നും ഡോക്ടറേറ്റ് അടക്കം നേടിയ ആളുമാണ്.



Post a Comment

Previous Post Next Post

AD01