‘ഇ-ആധാർ ആപ്പ്’ വരുന്നു; വീട്ടിലിരുന്ന് തന്നെ ഇനി ആധാർ വിവരങ്ങൾ അപ്ഡേറ്റ് ചെയ്യാം


യുണീക്ക് ഐഡന്‍റിഫിക്കേഷൻ അതോറിറ്റി ഓഫ് ഇന്ത്യ (UIDAI) ഉടൻ തന്നെ ഇ-ആധാർ എന്നൊരു പുതിയ മൊബൈൽ ആപ്ലിക്കേഷൻ പുറത്തിറക്കാൻ ഒരുങ്ങുന്നു. ആധാർ സേവാ കേന്ദ്രങ്ങളിൽ നേരിട്ട് പോകാതെ തന്നെ ആധാർ കാർഡിലെ വിവരങ്ങൾ അപ്ഡേറ്റ് ചെയ്യാൻ ഈ ആപ്പ് ഉപയോക്താക്കളെ സഹായിക്കും. പേര്, വിലാസം, ജനനത്തീയതി തുടങ്ങിയ വ്യക്തിഗത വിവരങ്ങൾ ഇനി നിങ്ങളുടെ സ്മാർട്ട്ഫോണിൽ നിന്ന് എളുപ്പത്തിൽ മാറ്റാം. ഈ വർഷം അവസാനത്തോടെ ആപ്പ് ലഭ്യമായിത്തുടങ്ങും.പുതിയ ആപ്പിൽ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (AI) ഉപയോഗിച്ചുള്ള ഫേസ് ഐഡി സാങ്കേതികവിദ്യയും ഉൾപ്പെടുത്തും. ഇത് അപ്‌ഡേറ്റ് പ്രക്രിയ കൂടുതൽ സുരക്ഷിതവും ലളിതവുമാക്കും. ഇനി വിരലടയാളം, ഐറിസ് സ്കാനിംഗ് തുടങ്ങിയ ബയോമെട്രിക് വിവരങ്ങൾ അപ്‌ഡേറ്റ് ചെയ്യാൻ മാത്രമായിരിക്കും ആധാർ എൻറോൾമെന്റ് സെന്ററുകൾ സന്ദർശിക്കേണ്ടി വരിക. ഈ ആപ്പ് ഉപയോഗിക്കുന്നതിലൂടെ പേപ്പർ ജോലികൾ കുറയ്ക്കാം, തട്ടിപ്പുകൾ തടയാം, എല്ലാ നടപടിക്രമങ്ങളും വേഗത്തിലാക്കാം. റേഷൻ കാർഡ്, പാസ്‌പോർട്ട്, ഡ്രൈവിംഗ് ലൈസൻസ്, പാൻ കാർഡ്, ജനന സർട്ടിഫിക്കറ്റ് തുടങ്ങിയ സർക്കാർ രേഖകൾ ഉപയോഗിച്ച് വിവരങ്ങൾ വേഗത്തിൽ അപ്ഡേറ്റ് ചെയ്യാൻ ആപ്പ് സഹായിക്കും.



Post a Comment

Previous Post Next Post

AD01