മോദി പ്രധാനമന്ത്രിയായതിന് പിന്നാലെ ആര്‍ എസ് എസ് കൂടുതല്‍ അക്രമകാരികള്‍ ആയി മാറിമാറിയെന്ന് സിപിഐ ജനറല്‍ സെക്രട്ടറി ഡി രാജ. കമ്യൂണിസ്റ്റ് പാര്‍ട്ടിയാണ് ഇന്ത്യയെ സ്വതന്ത്രമാക്കാന്‍ പോരാടിയതും രക്തസാക്ഷിത്വം വരിച്ചതും. ഇന്ത്യയുടെ സ്വാതന്ത്ര്യ സമരത്തില്‍ ആര്‍എസ്എസിന് എന്തെങ്കിലും പങ്കുണ്ടോയെന്ന് ചോദിച്ച ഡി രാജ ആര്‍എസ്എസ് ഒരു ഫാസിസ്റ്റ് സംഘടന ആണെന്നും പറഞ്ഞു.
മോദി പ്രധാനമന്ത്രി ആയപ്പോള്‍ ജനങ്ങളോട് പറഞ്ഞത് എല്ലാവരെയും സഹായിക്കുന്ന നയങ്ങള്‍ ഉണ്ടാകും എന്നാണ്. എന്നാല്‍ ഇപ്പോള്‍ ജനങ്ങള്‍ക്ക് മനസ്സിലായി കോര്‍പ്പറേറ്റുകളുടെ സര്‍ക്കാറാണ് രാജ്യം ഭരിക്കുന്നതെന്ന്. രാജ്യത്തെ കൊള്ളയടിക്കാന്‍ അദാനിയെയും അംബാനിയെയും സഹായിക്കുന്ന സര്‍ക്കാറാണ് മോദിയുടേത്.
മോദിയുടേത് സാധാരണക്കാരുടെ സര്‍ക്കാര്‍ അല്ല , തൊഴിലാളികളുടെ സര്‍ക്കാര്‍ അല്ല കര്‍ഷകരുടെ സര്‍ക്കാറും അല്ല. 20കോടി തൊഴില്‍ നല്‍കുമെന്ന് മോദി പറഞ്ഞു പറഞ്ഞ വാഗ്ദാനങ്ങള്‍ ഒന്നും പാലിക്കാത്ത സര്‍ക്കാറാണ് മോദിയുടേത്.
ചോദ്യത്തോട് മോദിക്ക് എന്നും മൗനം മാത്രമാണ്.
ഇന്ത്യക്ക് ഒരു ഭരണ ഘടന ഉണ്ട്. മതേതരത്വം ആണ് ഭരണഘടന പറയുന്നത്. ഇന്ത്യ ഒരു മതത്തിന്റെ മാത്രം രാജ്യമല്ല. എന്നാല്‍ ആര്‍എസ്എസ് പറയുന്നത് ഒരു മതത്തിന്റെ മാത്രം രാജ്യമെന്നാണ്. അതുകൊണ്ട് തന്നെയാണ് മോദി സര്‍ക്കാരിനെതിരെ കമ്യൂണിസ്റ്റ് പാര്‍ട്ടി പോരാടുന്നതെന്നും ഡി രാജ പറഞ്ഞു. രാജ്യത്തെ രക്ഷിക്കാന്‍ ബിജെപി സര്‍ക്കാരിനെ താഴെ ഇറക്കണം. അതിനു വേണ്ടി ഇടത് ശക്തികള്‍ എല്ലാം ഒരുമിക്കണമെന്നും ഡി രാജ പറഞ്ഞു.
Post a Comment