കേരളത്തിന്റെ ഹരിതകർമസേനയെ അഭിനന്ദിച്ച് കേന്ദ്രമന്ത്രി മനോഹർ ലാൽ ഖട്ടാർ. സ്വച്ഛതാ ഹി സേവ ദേശീയ ക്യാമ്പയിന്റെ ഭാഗമായി ശനിയാഴ്ച്ച സംഘടിപ്പിച്ച സ്വച്ഛ ശഹർ ജോഡി ഉദ്ഘാടന പരിപാടിയിലാണ് കേന്ദ്ര ഭവന നിർമ്മാണ നഗരകാര്യ വകുപ്പ് മന്ത്രി മനോഹർ ലാൽ ഖട്ടാർ കേരളത്തിന്റെ പ്രവർത്തനങ്ങളെ പ്രശംസിച്ചത്.കേരളത്തിലെ ശുചിത്വോത്സവം പ്രവർത്തനങ്ങളിൽ ഹരിതകർമ്മസേന വഹിക്കുന്ന പങ്കിനെയാണ് മന്ത്രി പ്രശംസിച്ചത്. രാജ്യത്തിന് തന്നെ മാതൃകയാണ് ഇത്തരം കൂട്ടായ പ്രവർത്തനങ്ങളെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.ശുചിത്വോത്സവം പ്രവർത്തനങ്ങളിൽ ഗ്രാമപഞ്ചായത്ത്, നഗരസഭാ പ്രദേശങ്ങളിൽ വൃത്തിഹീനമായതോ ചവറുകൾ ഇപ്പോഴും ഇടുന്നതോ ആയ സ്ഥലങ്ങൾ കണ്ടെത്തുകയും കൃത്യമായ സമയം നിശ്ചയിച്ച് അതത് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെയും ജനകീയ കൂട്ടായ്മകളുടെയും നേതൃത്വത്തിൽ വൃത്തിയാക്കുകയും ചെയ്യുകയെന്നതാണ് ശുചിത്വോത്സവത്തിന്റെ പ്രധാനപ്രവർത്തനം. ഒപ്പം തന്നെ ശുചീകരണ തൊഴിലാളികൾക്കും അവരുടെ കുടുംബാംഗങ്ങൾക്കുമുള്ള സാമൂഹ്യസുരക്ഷാ പദ്ധതികൾ, ആരോഗ്യ ഇൻഷുറൻസ് ഉൾപ്പെടെയുള്ള ആനുകൂല്യങ്ങൾ എന്നിവയെപ്പറ്റി ബോധവൽക്കരണ ക്ലാസുകൾ, മെഡിക്കൽ ക്യാമ്പുകൾ എന്നിവയും സംഘടിപ്പിക്കുന്നു.ചെറുതും വലുതുമായ ഇത്തരത്തിലുള്ള 14,387 ഇടങ്ങൾ ഇതിനോടകം വൃത്തിയാക്കി. 14 ജില്ലകളിലായി ഇതിനോടകം 6.5 ലക്ഷത്തിലധികം ആളുകൾ ശുചീകരണ പ്രവർത്തനങ്ങളിൽ നേരിട്ട് പങ്കെടുത്തു. സ്‌ക്രാപ്പ് ഹണ്ടെന്ന പേരിൽ സംസ്ഥാനത്തെ ഓഫീസുകളിൽ ഉപയോഗശൂന്യമായി ഉപേക്ഷിച്ചിരിക്കുന്ന പാഴ്വസ്തുക്കൾ ശേഖരിച്ച് ശാസ്ത്രീയമായി സംസ്‌ക്കരിക്കുന്ന പരിപാടി സെപ്റ്റംബർ 25 മുതൽ ആരംഭിക്കുകയും ചെയ്തിട്ടുണ്ട്
.
إرسال تعليق