താമരശ്ശേരി അടിവാരത്ത് മദ്യലഹരിയിൽ യുവാക്കൾ നടത്തിയ ആക്രമത്തിൽ രണ്ടു പേർക്ക് പരുക്കേറ്റു. അടിവാരത്തെ ചുമട്ടുതൊഴിലാളി ബാബുവിനും, അടിവാരം സ്വദേശി ഫസലിനുമാണ് പരുക്കേറ്റത്. കഴിഞ്ഞ ദിവസം രാവിലെയാണ് സംഭവം. സംഭവത്തിൽ പൂവിലേരി ഷഫ്നാസ്, ടി കെ ഷമീർ എന്നിവരെ പൊലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്. ഷഫ്നാസ് കൈവിരലുകളിൽ കുടുക്കി വെക്കാവുന്ന ലോഹ നിർമ്മിതമായ ഉപകരണം ധരിച്ച് ഫസലിൻ്റെ തലയുടെ പിൻഭാഗത്ത് ക്രൂരമായി ഇടിച്ച് മുറിവേൽപ്പിക്കുകയും, ശരീരത്തിൽ മർദ്ദിക്കുകയായിരുന്നു.
إرسال تعليق