കണ്ണപുരം ഗ്രാമപഞ്ചായത്തിൽ പുതുതായി ആരംഭിച്ച ജനകീയ ആരോഗ്യ ഉപകേന്ദ്രം എം വിജിൻ എം എൽ എ ഉദ്ഘാടനം ചെയ്തു കണ്ണപുരം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ രതി അധ്യക്ഷയായി. ഡോ. ബബിലു പ്രവർത്തന വിശദീകരണം നടത്തി. എം എൽ എസ് പി, ജെ പി എച്ച് ഐ എന്നിവരുടെ സേവനങ്ങളാണ് ആരോഗ്യ ഉപകേന്ദ്രത്തിൽ ലഭിക്കുക. പ്രാഥമിക ചികിത്സ, കുട്ടികൾക്കുള്ള വാക്‌സിനേഷൻ എന്നിവയാണ് ഉപകേന്ദ്രത്തിലെ സേവനങ്ങൾ. പഞ്ചായത്തിന്റെ മൊട്ടമ്മലിൽ സ്ഥിതി ചെയ്തിരുന്ന പഴയ ഉപകേന്ദ്രം കെട്ടിടം കാലപ്പഴക്കത്താൽ പ്രവർത്തനം നിലച്ചിരുന്നു. പകരം തൃക്കോത്ത് അങ്കണവാടിക്ക് സമീപമുള്ള പുതിയ കെട്ടിടത്തിലേക്ക് മാറ്റി സ്ഥാപിച്ചതാണ് പുതിയ ഉപകേന്ദ്രം.സ്വാഗത സംഘം കൺവീനർ എ വി ജയചന്ദ്രൻ, കണ്ണപുരം ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് എം ഗണേശൻ, കല്യാശ്ശേരി ബ്ലോക്ക് പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി അംഗം പ്രേമ സുരേന്ദ്രൻ, കണ്ണപുരം ഗ്രാമപഞ്ചായത്ത് സ്ഥിരം സമിതി അംഗം പി വിദ്യ, വാർഡ് അംഗം കെ രമേശൻ, മുൻ പഞ്ചായത്ത് പ്രസിഡന്റ് കെ വി രാമകൃഷ്ണൻ, ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ ജൂനിയർ പബ്ലിക് ഹെൽത്ത് നേഴ്സ് എം സജീവൻ എന്നിവർ സംസാരിച്ചു.
ജനകീയ ആരോഗ്യ ഉപകേന്ദ്രം ഉദ്ഘാടനം ചെയ്തു
WE ONE KERALA
0
Post a Comment