മേക്കപ്പ് ആർട്ടിസ്റ്റായി സിനിമാ ജീവിതമാരംഭിച്ച് 1980-ൽ റിലീസായ നെഞ്ചത്തൈ കിള്ളാതെ എന്ന സിനിമയിലൂടെ അഭിനയ രംഗത്തെത്തിയ സുഹാസിനി മണിരത്നം എക്കാലത്തും പ്രേക്ഷകര്‍ക്ക് ഏറെ ഇഷ്ടപ്പെട്ട അഭിനേത്രിയാണ്. പത്മരാജൻ സംവിധാനം ചെയ്ത് മമ്മൂട്ടി നായകനായ കൂടെവിടെ എന്ന ചിത്രത്തിലൂടെ 1983-ല്‍ നടി മലയാള സിനിമയിലും അരങ്ങേറ്റം കുറിച്ചു.
മലയാളം, തമിഴ്, തെലുങ്ക്, കന്നട ഭാഷകളിലായി നിരവധി സിനിമകളിൽ അഭിനയിച്ചിട്ടുള്ള സുഹാസിനി. ദേശീയ അവാര്‍ഡുകള്‍ ഉള്‍പ്പെടെ നിരവധി അവാര്‍ഡുകള്‍ സ്വന്തമാക്കിയിട്ടുണ്ട്.
ഒരു അഭിമുഖത്തില്‍ സുഹാസിനി പറഞ്ഞ വാക്കുകളാണ് ഇപ്പോള്‍ ചര്‍ച്ചയായിട്ടുള്ളത്. തനിക്ക് 20 വയസ്സിൽ ലഭിച്ച സ്വാതന്ത്ര്യം ഇന്നത്തെ 20 വയസ്സുകാരികളായ പെൺകുട്ടികൾക്കില്ലെന്നാണ് സുഹാസിനിയുടെ അഭിപ്രായം. എന്തെങ്കിലും അഭിപ്രായം പറഞ്ഞാൽ പുതുതലമുറയിലെ പെണ്‍കുട്ടികള്‍ ട്രോള്‍ ചെയ്യപ്പെടുമെന്നും. അന്ന് തങ്ങൾക്ക് തുറന്നുപറയാൻ ഒരു വേദി ഉണ്ടായിരുന്നുവെന്നും സുഹാസിനി പറഞ്ഞു.
സിനിമയില്‍ സ്ത്രീകള്‍ നേരിടുന്ന ചൂഷണത്തെ പറ്റിയുള്ള ചോദ്യത്തിന് മറുപടിയായി ഇത് കേരളത്തിലോ തമിഴ്നാട്ടിലോ ഇന്ത്യയിലോ ഉള്ള പ്രശ്നമല്ല, ലോകമെമ്പാടുമുള്ള പ്രശ്നമാണെന്നും സുഹാസിനി പറയുന്നു. സ്ത്രീകൾക്ക് പുരോഗതി ഉണ്ടാകുമ്പോൾ അവർ പ്രശ്നങ്ങളെ നേരിടേണ്ടി വരുമെന്നും, ലൈൻ ക്രോസ് ചെയ്യുമ്പോൾ ട്രോളിംഗും അബ്യൂസുമെല്ലാം ഉണ്ടാകുമെന്നും സുഹാസിനി പറഞ്ഞു.
Post a Comment