മലപ്പുറം വലിയപറമ്പിൽ നിർത്തിയിട്ട ലോറിക്ക് പിന്നിൽ കാറിടിച്ചു; രണ്ട് ദർസ് വിദ്യാർഥികൾക്ക് ദാരുണാന്ത്യം




മലപ്പുറം: തൃശ്ശൂർ-കോഴിക്കോട് ദേശീയപാതയിൽ മലപ്പുറം വലിയപറമ്പിലുണ്ടായ വാഹനാപകടത്തിൽ രണ്ട് മരണം. മൂന്നു പേർക്ക് പരിക്കേറ്റു. ദർസ് വിദ്യാർഥികളായ വൈലത്തൂർ സ്വദേശി ഉസ്മാൻ, വള്ളിക്കുന്ന് സ്വദേശി ഷാഹുൽ ഹമീദ് എന്നിവരാണ് മരിച്ചത്. ഉസ്മാൻ അപകടസ്ഥലത്തും ഷാഹുൽ ഹമീദ് തിരൂരങ്ങാടിയിലെ എം.കെ.എച്ച് ആശുപത്രിയിലും വെച്ചാണ് മരിച്ചത്. താനൂർ പുത്തൻതെരു സ്വദേശി അബ്ബാസ്, വേങ്ങര സ്വദേശി ഫഹദ്, താനൂർ സ്വദേശി സർജാസ് എന്നിവർക്കാണ് പരിക്കേറ്റത്. ഇവരെ കോട്ടക്കൽ, തിരൂരങ്ങാടി എന്നിവിടങ്ങളിലെ ആശുപത്രികളിൽ പ്രവേശിപ്പിച്ചു. ഒരാളെ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി.



Post a Comment

Previous Post Next Post

AD01