ഇരിട്ടി : ,സർക്കാർ നിർദേശത്തിന്റെ അടിസ്ഥാനത്തിൽ ഹരിത കേരളം മിഷൻ്റെ നേതൃത്വത്തിൽ ഇരിട്ടി നഗരസഭ തയ്യാറാക്കിയ ജലബജറ്റ് റിപ്പോർട്ട് നഗരസഭ സെക്രട്ടറി കെ. അൻഷി തിന് നൽകിക്കൊണ്ട് നഗരസഭ ചെയർ പേഴ്സൺ കെ. ശ്രീലത പ്രകാശനം ചെയ്തു. ആരോഗ്യ സ്ഥിരം സമിതി ചെയർ പേഴ്സൺ കെ. സോയ അധ്യക്ഷത വഹിച്ചു. ഹരിതകേരളം മിഷൻ ജില്ലാ കോർഡിനേറ്റർ ഇ.കെ. സോമശേഖരൻ മുഖ്യാതിഥിയായിരുന്നു. ജില്ലാ റിസോഴ്സ് പേഴ്സൺ ജയപ്രകാശ് പന്തക്ക പദ്ധതി വിശദീകരിച്ചു. നഗരസഭയിൽ നിലവിൽ ലഭിക്കുന്ന ജലവും വിനിയോഗിക്കുന്ന ജലവും കണക്കാക്കിയാണ് ജല ബജറ്റ് തയ്യാറാക്കിയത്. ഗാർഹികം കൃഷി, വ്യവസായം,വാണിജ്യം, വിനോദ സഞ്ചാരം തുടങ്ങിയ ആവശ്യങ്ങൾക്ക് ഒരു വർഷം ആവശ്യമായ ജലത്തിന്റെ അളവും ആയതിന് ലഭ്യമാകുന്ന വെള്ളത്തിന്റെ അളവും താരതമ്യം ചെയ്ത് കൊണ്ട് കണക്ക് തയ്യാറാക്കുകയും അതിനനുസരിച്ച് ജലബജറ്റ് തയ്യാറാക്കു കയും ചെയ്തു. പരിപാടിയിൽ നഗരസഭ സ്ഥിരം സമിതി അധ്യക്ഷന്മാരായ പി.കെ ബൾക്കീസ് , കെ. സുരേഷ്. ക്ലീൻ സിറ്റി മാനേജർ കെ.വി. രാജീവൻ സീനിയർ സൂപ്രണ്ട് നിഷ പി.വി., ഐ.സി.ഡി.എസ് സൂപ്പർവൈസർ ജിസ്മി അഗസ്റ്റിൻ, അയങ്കാളി ഓവർസീയർ ജിഷ സി.ഡി.എസ് ചെയർപേഴ്സൺ സ്മിത എന്നിവർ സംസാരിച്ചു.
Post a Comment