ദുൽഖർ സൽമാന്റെ വേഫേറർ ഫിലിംസും റാണ ദഗ്ഗുബതിയുടെ സ്പിരിറ്റ് മീഡിയയും ചേർന്ന് നിർമിക്കുന്ന കാന്തയുടെ റിലീസ് തീയതി മാറ്റിവെച്ചു. ദുൽഖർ സൽമാൻ നായകനാകുന്ന ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് സെൽവമണി സെൽവരാജാണ്. സെപ്റ്റംബർ 12 നായിരുന്നു സിനിമയുടെ റിലീസ് പ്രഖ്യാപിച്ചിരുന്നത്. വേഫേറർ ഫിലിംസ് നിർമിച്ച ലോക ചാപ്റ്റർ 1: ചന്ദ്രയുടെ വൻ വിജയത്തെതുടർന്നാണ് ചിത്രത്തിന്റെ റിലീസ് നീട്ടിവെച്ചിരിക്കുന്നത്. പുതിയ റിലീസ് തീയതി ഉടൻ പ്രഖ്യാപിക്കുമെന്നും നിർമാതാക്കൾ സോഷ്യൽ മീഡിയയിലൂടെ അറിയിച്ചു. ‘ദ ഹണ്ട് ഫോർ വീരപ്പൻ’ എന്ന നെറ്റ്ഫ്ലിക്സ് ഡോക്യുമെന്ററി സീരീസ് തയ്യാറാക്കി ശ്രദ്ധേയനായ സെൽവമണി സെൽവരാജാണ് തന്നെയാണ് ചിത്രത്തിന്റെ തിരക്കഥയും ഒരുക്കിയിരിക്കുന്നത്. വേഫേറർ ഫിലിംസ് നിർമ്മിക്കുന്ന ആദ്യ അന്യഭാഷാ ചിത്രമാണെന്ന പ്രത്യേകതയും കാന്തക്കുണ്ട്.
തമിഴിൽ നിർമിച്ചിരിക്കുന്ന ചിത്രം മലയാളം, തെലുങ്ക്, ഹിന്ദി ഭാഷകളിലും റിലീസ് ചെയ്യും. ചിത്രത്തിന്റെ ടീസറിൽ തന്നെ ദുൽഖർ സൽമാന്റെ പ്രകടനം ആരാധക ശ്രദ്ധ പിടിച്ചുപറ്റിയിരുന്നു. ലക്കി ഭാസ്കറിന് ശേഷം ദുൽഖർ നായകനായി എത്തുന്ന ചിത്രം കൂടിയാണ് കാന്ത.
إرسال تعليق