മുള്ളൻ കൊല്ലി സിനിമക്കെതിരെ മനപ്പൂർവ്വമുള്ള ഡീ ഗ്രേഡിങ്ങ് നടക്കുന്നുവെന്ന് സംവിധായകൻ

 


കണ്ണൂർ: മുള്ളൻ കൊല്ലി സിനിമ റിലീസ് ആയി ആദ്യ ഷോ കഴിയും മുമ്പേ സോഷ്യൽ മീഡിയയിൽ നെഗറ്റീവ് റിവ്യൂ വരാൻ തുടങ്ങയത് മനപ്പൂർവമുള്ള ഡി ഗ്രേഡിങിൻ്റെ ഭാഗമാണെന്ന് സിനിമയുടെ സംവിധായകൻ ബാബു ജോൺ പ്രസ്ക്ലബിൽ ആരോപിച്ചു. സിനിമ കഴിയും മുൻപ് തന്നെ നെഗറ്റീവ് റിവ്യൂ വന്നു. മുൻകൂട്ടി തയ്യാറാക്കി വെച്ച തിരക്കഥ പോലെയാണിത് വന്നത്. ഹൈപ് ഉള്ള സിനിമകളെക്കുറിച്ച് നെഗറ്റിവ് റിവ്യൂ എഴുതുന്നത് ചിലർക്ക് വരുമാന മാർഗം ആണ്. നെഗറ്റീവ് റിവ്യൂ ഒഴിവാക്കാൻ അവരുടെ പോക്കറ്റിൽ പണം വെച്ചു കൊടുക്കേണ്ട അവസ്ഥയാണ്. ചെറിയ ബജറ്റിൽ ചെയ്‌ത സിനിമ തരക്കേടില്ല എന്ന അഭിപ്രായം തന്നെ ആണ് നേടുന്നത്, എന്നിരുന്നാലും നായകനായ അഖിൽ മാരാറിനെ ടാർഗറ്റ് ചെയ്‌തു സൈബർ അറ്റാക്ക് നടത്തുകയാണ്. സിനിമ കണ്ടു ഇഷ്ടപ്പെട്ടു സോഷ്യൽ മീഡിയയിൽ സിനിമയെ സപ്പോർട്ട് ചെയ്തു‌തു നിരവധി പോസ്‌റ്റുകൾ ഇപ്പോൾ വരാൻ തുടങ്ങിയിട്ടുണ്ട്. പല സ്‌ഥലങ്ങളിലും ഷോ നടക്കുന്നുണ്ടെങ്കിലും ആളുകൾ കയറാൻ മടിക്കുകയാണെന്നും ഡയറക്ടർ പറഞ്ഞു.



Post a Comment

Previous Post Next Post

AD01