ചെറുകുന്ന് വെള്ളറങ്ങൽ നാലൊന്നിൽ റോഡ് പ്രവൃത്തി ഉദ്ഘാടനം ചെയ്തു




ചെറുകുന്ന് ഗ്രാമപഞ്ചായത്തിലെ വെള്ളറങ്ങൽ നാലൊന്നിൽ റോഡ് പ്രവൃത്തി ഉദ്ഘാടനം എം വിജിൻ എം എൽ എ നിർവഹിച്ചു.  കെ എസ് ടി പി റോഡ് വെള്ളറങ്ങലിൽ നിന്ന് ആരംഭിച്ച് മഠത്തിൽ നാലൊന്നിൽ റോഡിൽ അവസാനിക്കുന്ന 950 മീറ്റർ നീളത്തിലുള്ള റോഡ് 3.80 മീറ്റർ വീതിയിൽ ടാറിംഗ് ചെയ്ത് സൈഡ് കോൺക്രീറ്റും പ്രവൃത്തിക്കുമായി 50 ലക്ഷം രൂപയാണ് സർക്കാർ സംസ്ഥാന ബജറ്റിൽ ഉൾപ്പെടുത്തി അനുവദിച്ചത്. ചടങ്ങിൽ ചെറുകുന്ന് പഞ്ചായത്ത് പ്രസിഡന്റ് ടി നിഷ അധ്യക്ഷത വഹിച്ചു പഞ്ചായത്ത് വൈസ് പ്രസിഡണ്ട് പി വി സജീവൻ, സ്ഥിരം സമിതി അധ്യക്ഷന്മാരായ സി എച്ച് പ്രദീപ്കുമാർ,കെ അനിത, ടി ഇ നിർമ്മല വാർഡ് അംഗങ്ങളായ കെ വി അജേഷ്, പി എൽ ബേബി എന്നിവർ സംസാരിച്ചു കല്യാശ്ശേരി ബ്ലോക്ക് പഞ്ചായത്ത് അസിസ്റ്റന്റ് എഞ്ചിനീയർ താഹിറ റിപ്പോർട്ട്‌ അവതരിപ്പിച്ചു.

Post a Comment

أحدث أقدم

AD01