ഉപജില്ല വോളിബോൾ ചാമ്പ്യൻഷിപ്പിൽ തൊണ്ടിയിൽ സെന്റ്‌ ജോൺസിന് ഇരട്ട കിരീടം


പേരാവൂർ: തൊണ്ടിയിൽ ജിമ്മി ജോർജ് വോളിബോൾ അക്കാദമിയിൽ വെച്ച് നടന്ന കേരളസ്കൂൾ ഗെയിംസ് ഇരിട്ടി ഉപജില്ല വോളിബോൾ ചാമ്പ്യൻഷിപ്പിൽ സബ്ബ്ജൂനിയർ ബോയ്സ് വിഭാഗത്തിലും, ഗേൾസ് വിഭാഗത്തിലും ഇരട്ടറണ്ണറപ്പ് കിരീടം എന്ന നേട്ടം സ്വന്തമാക്കി തൊണ്ടിയിൽ സെന്റ്‌ ജോൺസ് യു.പി സ്കൂൾ വിദ്യാർത്ഥി കൾ നാടിന് അഭിമാനമായി. അലൻ അനുരൂപ് മാത്യൂ, ആൽബിൻ അനുരൂപ് മാത്യു, ജോവിൻ  ജോർജ്, വിശ്വജിത്ത് ബാബു, ആദിനാഥ്. എ ഉൾപ്പെടെ 5 പേർ ആൺകുട്ടികളുടെ വിഭാഗത്തിലും,  നിവേദ്യാ റോസിറ്റ് ബോനോയി, ഇവാനിയ മരിയ, നന്ദന സജി, ആരുഷി രാജേഷ്, അക്ഷര എം എന്നീ 5  പെൺ കുട്ടികൾ ഉൾപ്പെടെ 10 പേർ ഒക്ടോബർ 4 ന് കണ്ണൂരിൽ വെച്ച് നടക്കുന്ന ജില്ലാ ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കും. ഹെഡ്മാസ്റ്റർ മാത്യു  ജോസഫ്, പി റ്റി എ വൈസ് പ്രസിഡന്റും ഇൻറർനാഷണൽ ലങ്കാടി കോച്ചുമായ തങ്കച്ചൻ കോക്കാട്ട്, കായിക വിഭാഗം കൺവീനർ ജാക്സൺ മൈക്കിൾ അധ്യാപകരായ നിനു ജോസഫ്, സമീറ പി.എ പരിശീലകരായ ബെന്നി ഫ്രാൻസിസ് മ്ലാക്കുഴി, റിസ്വിൻ മാത്യു  എന്നിവർ ടീം അംഗങ്ങൾ.



Post a Comment

Previous Post Next Post

AD01