ന്യൂറോ റിഹാബിലിറ്റേഷൻ അന്താരാഷ്ട്ര സമ്മേളനം കണ്ണൂരിൽ

 


കണ്ണൂർ: ലോകാരോഗ്യ സംഘടനയുമായി സഹകരിച്ച് സാമൂഹിക സേവന സംഘടനയായ തണൽ, ന്യൂറോ റിഹാബിലിറ്റേഷൻ വിഷയത്തിൽ അന്താരാഷ്ട്ര സമ്മേളനം സംഘടിപ്പിക്കുമെന്ന് സംഘാടകർ പ്രസ്ക്ലബിൽ അറിയിച്ചു. സെപ്റ്റംബർ 14 ന് കണ്ണൂർ ബ്രെയിൻ മെഡ്‌സിറ്റിയിൽ വെച്ചാണ് സമ്മേളനം നടക്കുക. 14ന് രാവിലെ 9 മുതൽ വൈകിട്ട് 5 വരെ നടക്കുന്ന സമ്മേളനത്തിൽ മൂന്ന് സെഷനുകളിലായി ഡബ്ല്യുഎച്ച്ഒ പ്രതിനിധി ഡോ.അഷീൻ, ഡോ. അരുൺ നായർ തുടങ്ങിയ പ്രഗൽഭർ സംസാരിക്കും. നട്ടെല്ലിന് പരിക്ക് പറ്റിയവർ, പക്ഷാഘാതം സംഭവിച്ചവർ, മസ്‌തിഷ്‌ക ക്ഷതം (ബ്രെയിൻ ഇൻജുറി) ഉൾപ്പെടെയുള്ള ആരോഗ്യപ്രശ്‌നങ്ങൾ നേരിടുന്നവർക്ക് വിവിധ ശാസ്ത്രീയമായ പുനരധിവാസം നൽകുക എന്ന ലക്ഷ്യത്തോടെയാണ് തണൽ ന്യൂറോ റിഹാബിലിറ്റേഷൻ സെന്ററുകൾ പ്രവർത്തിക്കുന്നത്. സമൂഹത്തിൽ ഒറ്റപ്പെട്ടുപോകാതെ, വ്യക്തികൾക്ക് അവരുടെ ജീവിതം സാധാരണ നിലയിലേക്ക് തിരികെ കൊണ്ടുവരാൻ സഹായിക്കുക എന്നതാണ് നമ്മുടെ ദൗത്യം. ലോകാരോഗ്യ സംഘടന 2030-ഓടെ ലോകത്തിലെ എല്ലാ ആരോഗ്യ മേഖലകളിലും പുനരധിവാസ പ്രവർത്തനങ്ങൾ വികസിപ്പിക്കുക എന്ന ലക്ഷ്യത്തിലേക്കുള്ള ചുവടുവെപ്പാണ് തണൽ മുന്നോട്ട് വെക്കുന്നത്.  വാർത്താ സമ്മേളനത്തിൽ ഫങ്ഷണൽ ഹെഡ് ഡോ. ഫായിസ് മുഹമ്മദ്,ചീഫ് മെഡിക്കൽ ഓഫീസർ ഡോ. ശ്രീജിത്ത്, ഡോ. മുനീർ ചാലിൽ , സുഭലക്ഷി , മുഹമ്മദ് അബ്ദുൽ സത്താർ പങ്കെടുത്തു



Post a Comment

أحدث أقدم

AD01