തിരുവനന്തപുരം: പൂജ, ദീപാവലി അവധി കണക്കിലെടുത്ത് മുബൈയിൽനിന്ന് കേരളത്തിലേക്ക് പ്രത്യേക ട്രെയിൻ സർവീസ് പ്രഖ്യാപിച്ച് റെയിൽവേ. ട്രെയിൻ നമ്പർ 01463/01464 സ്പെഷ്യൽ പ്രതിവാര സർവീസായാണ് ഓടുക. ഒക്ടോബർ 27 മുതൽ നവംബർ 25 വരെയാണ് ഈ ട്രെയിൻ സർവീസ് നടത്തുന്നത്. മുംബൈ എൽടിടി – തിരുവനന്തപുരം നോർത്ത് റൂട്ടിലാണ് ട്രെയിൻ സർവീസ് നടത്തുക.
എല്ലാ വ്യാഴാഴ്ചകളിലും വൈകിട്ട് നാല് മണിക്ക് പുറപ്പെടുന്ന ട്രെയിൻ വെള്ളിയാഴ്ച രാത്രി 10.45ന് തിരുവനന്തപുരം നോർത്തിൽ എത്തും. മടക്ക സർവീസ് ശനിയാഴ്ച വൈകിട്ട് 4.20നാണ്. തിങ്കളാഴ്ച പുലർച്ചെ ഒരു മണിയോടെ ട്രെയിൻ മുംബൈ എൽടിടിയിൽ എത്തും.
മുംബൈയിൽനിന്ന് തിരുവനന്തപുരത്തേക്കുള്ള ട്രെയിൻ കേരളത്തിലെ പ്രധാന സ്റ്റേഷനുകളിലെത്തുന്ന സമയം ചുവടെ.
കാസർഗോഡ്- 10.29-10.30 (വെള്ളി)
കണ്ണൂർ- 11.47-11.50
കോഴിക്കോട്- 13.12-13.15
ഷൊർണൂർ- 15.00-.15.10
തൃശൂർ- 15.57-.16.00
എറണാകുളം നോർത്ത്- 17.30-17.3
കോട്ടയം- 18.37-18.40
കൊല്ലം- 20.27-20.30
ഈ ട്രെയിന് കേരളത്തിൽ തിരൂർ, ആലുവ, ചങ്ങനാശേരി, തിരുവല്ല, ചെങ്ങന്നൂർ, മാവേലിക്കര, കായംകുളം, ശാസ്താംകോട്ട എന്നിവിടങ്ങളിലും സ്റ്റോപ്പ് ഉണ്ടാകും.
തിരുവനന്തപുരത്തു നിന്ന് മുംബൈയിലേക്കുള്ള ട്രെയിൻ കേരളത്തിലെ പ്രധാന സ്റ്റേഷനുകളിലെത്തുന്ന സമയം ചുവടെ…
കൊല്ലം- 17.07-17.10 (ശനി)
കോട്ടയം- 19.00-19.05
എറണാകുളം നോർത്ത്- 20.40-20.45
തൃശൂർ- 22.17-22.20
ഷൊർണൂർ- 23.15-23.25
കോഴിക്കോട്- 00.37-00.40 (ഞായർ)
കണ്ണൂർ- 0.00-0.0
കാസർഗോഡ്- 03.05-03.07.
Post a Comment