‘എത്ര അനുശോചനം അറിയിച്ചാലും വാക്കുകൾക്ക് ആ നഷ്ടം പറഞ്ഞറിയിക്കാൻ കഴിയില്ല’; കരൂർ സന്ദർശിച്ച് ഉപമുഖ്യമന്ത്രി ഉദയനിധി സ്റ്റാലിൻ


കരൂർ ദുരന്തമുഖം സന്ദർശിച്ച് ഉപമുഖ്യമന്ത്രി ഉദയനിധി സ്റ്റാലിൻ. നികത്താനാവാത്ത നഷ്ടം ആണെന്നും എത്ര അനുശോചനം അറിയിച്ചാലും വാക്കുകൾക്ക് ആ നഷ്ടം പറഞ്ഞറിയിക്കാൻ കഴിയില്ല എന്നും അദ്ദേഹം പറഞ്ഞു. ഇത്തരം അപകടങ്ങൾ ഇനി സംഭവിക്കരുത്, സർക്കാർ നടപടിയെടുക്കും എന്നും അദ്ദേഹം പറഞ്ഞു.

വിജയ്യ്ക്കെതിരെ കേസെടുക്കുന്നില്ലേയെന്ന മാധ്യമങ്ങളുടെ ചോദ്യത്തിന് അദ്ദേഹത്തിന് അദ്ദേഹത്തിന്റെ ആരാധകരെയോ അണികളെയോ കാണുന്നതിനുള്ള അവകാശം ഉണ്ടെന്നും അത് ചോദ്യം ചെയ്യാൻ കഴിയില്ലെന്നും ആണ്. ഇപ്പോഴും മുകൾത്തട്ടിലുള്ള നേതാക്കളെ കുറ്റപ്പെടുത്താൻ കഴിയില്ലെന്നും താഴെ തട്ടിലുള്ള നേതാക്കളാവാം അതിനു കാരണം, അവരാണ് പരിപാടി സംഘടിപ്പിക്കുന്നത് എന്നും അദ്ദേഹം പ്രതികരിച്ചു. എന്നാൽ പരിപാടി നടത്താൻ തീരുമാനിച്ച സമയത്ത് തന്നെ നടത്തണമായിരുന്നു. അത് ശ്രദ്ധിക്കേണ്ടതായിരുന്നു എന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. അന്വേഷണ കമീഷന്റെ റിപ്പോർട്ടിന് ശേഷം തീരുമാനം എടുക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

കഴിഞ്ഞ ദിവസം വിജയിക്കെതിരെ വിമർശനവുമായി ഉദയനിധി സ്റ്റാലിൻ എത്തിയിരുന്നു. ശനിയാഴ്ച മാത്രമേ പ്രചാരണം നടത്തുവെന്ന വിജയിയുടെ പരാമർശത്തിൽ ആയിരുന്നു അദ്ദേഹത്തിന്റെ മറുപടി. എല്ലാ ദിവസവും പുറത്തിറങ്ങുന്ന രാഷ്ട്രീയനേതാവാണ് താനെന്ന് ഉദയനിധി സ്റ്റാലിൻ പറഞ്ഞു. ഡി.എം.കെ സഖ്യത്തിന്റെ ഭാഗമായി കോൺഗ്രസ് തുടരുമെന്നാണ് പ്രതീക്ഷയെന്ന് അവരുടെ പേര് പറയാതെ ഉദയനിധി സ്റ്റാലിൻ പറഞ്ഞു.

സെപ്തംബർ 13നാണ് തമിഴ് വെട്രി കഴകം അധ്യക്ഷൻ വിജയ് സംസ്ഥാന പര്യടനത്തിന് തുടക്കം കുറിച്ചത്. പര്യടനത്തിന്റെ ഭാഗമായി ശനിയാഴ്ച മാത്രമേ ജനങ്ങളോട് സംസാരിക്കുവെന്നാണ് വിജയ് അന്ന് പറഞ്ഞിരുന്നത്. വിജയ്‌യുടെ ഈ പ്രതികരണത്തിലാണ് ഉദയനിധി സ്റ്റാലിന്റെ പ്രതികരണം പുറത്ത് വന്നത്. ജോലി ദിവസങ്ങളിൽ ജനങ്ങളെ ബുദ്ധിമുട്ടിക്കാതിരിക്കാൻ വേണ്ടിയാണ് ആഴ്ചയുടെ അവസാനദിവസത്തിൽ പ്രചാരണം നടത്തുന്നതെന്ന് വിജയ് പറഞ്ഞിരുന്നു.

പുതുതായി രൂപീകരിച്ച ചില പാർട്ടികളിലെ അംഗങ്ങൾക്ക് അവരുടെ പ്രത്യയശാസ്ത്ര എന്താണെന്ന് പോലും അറിയില്ലെന്നും ഉദയനിധി സ്റ്റാലിൻ വിജയുടെ പാർട്ടിയെ സംബന്ധിച്ച് പ്രതികരണം നടത്തി. തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ വേണ്ടി മാത്രമുണ്ടാക്കിയ പാർട്ടിയല്ല ഡി.എം.കെ. ജനങ്ങളുടെ അവകാശങ്ങൾക്കായി നിലകൊണ്ട പാർട്ടിയാണ് അതെന്നും അദ്ദേഹം പറഞ്ഞിരുന്നു.



Post a Comment

Previous Post Next Post

AD01