പൊലീസിനെ കാണാൻ പറഞ്ഞത് അനിൽ തന്നെ, ഭീഷണിപ്പെടുത്തിയിട്ടില്ല’; അനിൽകുമാറിനെ ഒറ്റപ്പെടുത്തിയത് ബാങ്കിലെ സംഘക്കാരെന്ന് പരാതിക്കാരി വത്സല,

 



ആത്മഹത്യ ചെയ്ത തിരുവനന്തപുരം കോര്‍പറേഷനിലെ തിരുമല വാര്‍ഡ് കൗൺസിലറും ബിജെപി സിറ്റി ജില്ലാ ജനറൽ സെക്രട്ടറിയുമായ തിരുമല അനിലിന്റെ ആത്മഹത്യയിൽ ബിജെപിയുടെ വാദങ്ങൾ പൊളിയുന്നു. പൊലീസ് സമ്മർദ്ദം ഉണ്ടായിരുന്നതായി ബിജെപി പറഞ്ഞ ആരോപണം വ്യാജം. പൊലീസിനെ കാണാൻ പറഞ്ഞത് അനിൽ കുമാറെന്ന് പരാതിക്കാരി വത്സല. സ്റ്റേഷനിലെത്തി സി ഐയെ കാണണമെന്ന് അനിൽ പറഞ്ഞു. മരിക്കുന്നതിന് 10 ദിവസം മുമ്പ് ആയിരുന്നു അക്കാര്യം പറഞ്ഞത്. എന്നെ എല്ലാവരും കൂടി ഒറ്റപ്പെടുത്തി വച്ചിരിക്കുകയാണെന്ന് പറഞ്ഞു. തനിക്ക് പൈസക്ക് ഒരു അധികാരവും ഇല്ലെന്നുള്ള നിലയിലാണ് എല്ലാവരും കൂടി തൻ്റെ പുറത്ത് കയറുന്നത്. ഇക്കാര്യം സ്റ്റേഷനിൽ ചെന്ന് പറയണമെന്നും അനിൽ പറഞ്ഞു.അങ്ങനെ ചെയ്യണമോയെന്ന് അനിലിയോട് കൗൺസിലർ ഗിരികുമാർ ഉൾപ്പെടെയുള്ളവർ ചോദിച്ചു. സ്റ്റേഷനിലേക്ക് പോകാനുള്ള ഓട്ടോറിക്ഷാ കാശ് കൊടുത്തതും അനിൽകുമാർ ആണ്. കൈയിൽ പൈസ വാങ്ങാത്തത് കൊണ്ട് ഓട്ടോക്കാരൻ്റെ കൈയിൽ പണം നൽകി. കുടിക്കാൻ വെള്ളം വരെ വാങ്ങി നൽകി. അതേസമയം പൊലീസ് അനിലിനെ ഭീഷണിപ്പെടുത്തിയെന്നാണ് ബിജെപിയുടെ ആരോപണം. അനിൽകുമാറിനെ പൊലീസ് ഭീഷണിപ്പെടുത്തിയിട്ടില്ലെന്ന് പരാതിക്കാരി പറഞ്ഞു. മര്യാദയുള്ള പൊലീസുകാരനായിരുന്നു. അനിച്ചേട്ടാ… അനിച്ചേട്ടാ എന്നാണ് പൊലീസ് ഉദ്യോഗസ്ഥൻ വിളിച്ചത്. കുറച്ചു പൈസയെങ്കിലും ചികിത്സയ്ക്ക് നൽകണമെന്നാണ് പൊലീസ് ആവശ്യപ്പെട്ടത്. അനിൽകുമാറിനെ ഒറ്റപ്പെടുത്തിയത് ബാങ്കിലെ സംഘക്കാരെന്നും വത്സല പറയുന്നു. എട്ടോ, ഒമ്പതോ പേരുണ്ട് ആ കൂട്ടത്തിൽ. അനിയോട് ഒരു തെറ്റും ഞാൻ ചെയ്തിട്ടില്ലെന്നും പരാതിക്കാരി പറയുന്നു. ഭർത്താവ് 90 ദിവസമായി സ്വകാര്യ ആശുപത്രിയിൽ കിടക്കുകയായിരുന്നു. എട്ടര ലക്ഷം രൂപയായി, പണം മരുമകൻ പലിശയ്ക്ക് എടുത്ത് നൽകി. ഒടുവിൽ ഭർത്താവിനെ ആംബുലൻസിൽ ബാങ്കിലെത്തിച്ചു. ഒരു മാസത്തിനകം പണം നൽകാമെന്ന് പറഞ്ഞു. അനിലിനോട് പണം വേണമെന്ന് പറഞ്ഞു. സെക്രട്ടറി മോശമായി പെരുമാറി. എൻ്റെ ഭർത്താവിൻ്റെ പണത്തിന് എനിക്ക് എന്ത് അവകാശമെന്ന് പോലും ചോദിച്ചു. കസേരയിൽ നിന്ന് എഴുന്നേൽപ്പിച്ചു, എൻ്റെ നേരേ കയ്യോങ്ങി. മരുമകൻ ചന്ദ്രബാബു ബാങ്കിലെത്തി ഇക്കാര്യം ചോദിച്ചു. മരുമകനെതിരെ ഒന്നും പറയരുതെന്ന് അനിൽ പറഞ്ഞു. മരിക്കുന്നതിന് 10 ദിവസം മുമ്പ് കൗൺസിലർ ഗിരികുമാറിനൊപ്പം അനിൽ വീട്ടിൽ വന്നു. ഭർത്താവിൻ്റെ അവസ്ഥ കണ്ടപ്പോൾ അനിലിന് വലിയ സങ്കടമായി എന്നും പരാതിക്കാരിയായ വത്സല പറയുന്നു. അനിയെ ആരും ഭീഷണിപ്പെടുത്തിയിട്ടില്ല. ഞങ്ങളുടെ കാശിന് വേണ്ടിയാണ് ചോദിച്ചത്. അതിന് മരുമോൻ്റെ പേരിൽ കേസ് കൊടുത്തു. പിന്നാലെ താനും കേസ് കൊടുത്തുവെന്നും ഇവർ പറയുന്നു. ഇതോടെ ബിജെപി പറഞ്ഞ ആരോപണം എല്ലാം വ്യാജമാണെന്ന് ആണ് തെളിയുന്നത്



Post a Comment

أحدث أقدم

AD01