വിജിൽ നരഹത്യകേസിൽ മൃതദേഹം തിരിച്ചറിയാൻ DNA പരിശോധന നടത്തും. പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയാക്കിയതിന് പിന്നാലെ എലത്തൂർ പൊലിസ് കേസന്വേഷണം നടക്കാവ് പൊലിസിന് കൈമാറും. വിജിൽ നരഹത്യകേസിൽ പ്രതികളെ ഒരുമിച്ചിരുത്തി ചോദ്യം ചെയ്തതിൽ നിർണ്ണായക വിവരങ്ങൾ പൊലിസിന് ലഭിച്ചതായാണ് വിവരം. പ്രതികൾക്ക് മയക്ക് മരുന്ന് എത്തിച്ച സംഘത്തെ ഉൾപ്പെടെ കേന്ദ്രികരിച്ചു കൂടി അന്വേഷണം മുൻപോട്ട് നീങ്ങുകയാണ്.കേസന്വേഷിച്ച എലത്തൂർ പൊലിസ് ഉടൻ തന്നെ കേസന്വേഷണം നടക്കാവ് പൊലിസിന് കൈമാറും.സംഭവം നടന്നത് നടക്കാവ് സ്റ്റേഷൻ പരിധിയിൽ ആയതിനാലാണ് കേസ് കൈമാറുന്നത്.സരോവരത്തെ ചതുപ്പിൽ നിന്ന് ലഭിച്ച മൃതദേഹം വിജിലിൻ്റെതെന്ന് ഉറപ്പിക്കാൻ DNA പരിശോധനക്ക് അയക്കും.അതേസമയം ചോദ്യം ചെയ്യൽ പൂർത്തിയാക്കി പ്രതികളെ മൂന്ന് പ്രതികളെയും കോടതിയിൽ ഹാജരാക്കി റിമാൻ്റ് ചെയ്തു.
Post a Comment