ഉളിക്കൽ: എക്‌സൈസ് എൻഫോഴ്സ്മെന്റ് ആന്റ് ആന്റി നർകോടിക്ക് സ്പെഷ്യൽ സ്‌ക്വാഡ് ഓഫീസിലെ എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ അബ്ദുൾ അഷ്‌റഫിന്റെ നേതൃത്വത്തിൽ ഉളിക്കൽ പാറപ്പുറം ഭാഗത്ത് നടത്തിയ പരിശോധനയിൽ ഉളിക്കൽ പാറപ്പുറം സ്വദേശിയായ അഖിൽ പി യു (27) എന്നയാളെ 3.001 ഗ്രാം മെത്താ ഫിറ്റാമിനുമായി അറസ്റ്റ് ചെയ്തു.
പ്രതി MDMA വില്പന നടത്തുന്നുണ്ടെന്ന വിവരത്തിന്റെ അടിസ്ഥാനത്തിൽ എക്സൈസിന്റെ നിരീക്ഷണത്തിൽ ആയിരുന്നു. ബാംഗ്ലൂരിൽ നിന്ന് എത്തിക്കുന്ന സിന്തറ്റിക് മയക്കു മരുന്നുകൾ ഉൾപ്പെടെ ചെറിയ പായ്ക്കറ്റുകളിലാക്കി വിൽപ്പന നടത്തുന്നതാണ് ഇയാളുടെ രീതി.
പ്രതിയെ പിടികൂടുന്നതിന്അസിസ്റ്റന്റ് ഇസ്പെക്ടർ (ഗ്രേഡ്) മാരായ അബ്ദുൽ നാസർ ആർ പി, വിനോദ് കുമാർ എം സി, പ്രിവൻറ്റീവ് ഓഫീസർ ഗ്രേഡ് സുഹൈൽ പി പി, ജലീഷ് പി അസിസ്റ്റന്റ് എക്സൈസ് ഇൻസ്‌പെക്ടർ, ഡ്രൈവർ അജിത്ത് സി, വനിത സിവിൽ എക്സൈസ് ഓഫീസർമാരായ സീമ പി, എന്നിവരാണ് എക്സൈസ് സംഘത്തിൽ ഉണ്ടായിരുന്നത്.
കണ്ണൂർ എക്സൈസ് എൻഫോഴ്സ്മെന്റ് ആന്റ് ആന്റി നർകോട്ടിക്ക് സ്പെഷ്യൽ സ്‌ക്വാഡ് ഓഫീസിൽ NDPS ACT 22 (b) പ്രകാരം NDPS ക്രൈം നമ്പർ 66/2025 പ്രകാരം കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.
പ്രതിയെ ഇന്ന് മട്ടന്നൂർ JFCM കോടതിയിൽ ഹാജരാക്കും. തുടർ നടപടികൾ വടകര NDPS കോടതിയിൽ നടക്കും.
إرسال تعليق