കോഴിക്കോട് വിജില്‍ നരഹത്യകേസില്‍ പ്രതികളെ കസ്റ്റഡിയിലെടുക്കാന്‍ പൊലീസ് ഇന്ന് അപേക്ഷ നല്‍കും. പ്രതികളായ എരഞ്ഞിപ്പാലം സ്വദേശി നിഖില്‍, വേങ്ങേരി സ്വദേശി ദീപേഷ് എന്നിവരുമായി രണ്ടാമതും സരോവരം പാര്‍ക്കിന് സമീപത്തുള്ള ചതുപ്പില്‍ പരിശോധന നടത്തുന്നതിനാണ് കസ്റ്റഡിയില്‍ വാങ്ങുന്നത്. അടുത്താഴ്ച പരിശോധന പുനരാരംഭിക്കാനാണ് പൊലീസ് ആലോചിക്കുന്നത്.
കഴിഞ്ഞ ദിവസം പൊലീസ് നടത്തിയ തിരച്ചിലില്‍ വിജിലിന്റെ ശരീരാവിഷ്ടങ്ങള്‍ കണ്ടെത്താന്‍ സാധിച്ചിരുന്നില്ല. കോഴിക്കോട് സരോവരം പാര്‍ക്കിന് സമീപത്തെ ചതുപ്പില്‍ വെസ്റ്റ് ഹില്‍ ചുങ്കം സ്വദേശി വിജിലിന്റെ മൃതദേഹം കെട്ടിതാഴ്ത്തി എന്നാണ് പ്രതികള്‍ എലത്തൂര്‍ പൊലീസിന് മൊഴി നല്‍കിയത്. ഇതിന്റെ അടിസ്ഥാനത്തിലാണ്, ശരീരാവശിഷ്ടങ്ങള്‍ കണ്ടെത്താന്‍, കുറ്റകൃത്യം നടന്ന സ്ഥലത്ത് പരിശോധന നടത്താന്‍ അന്വേഷണസംഘം തീരുമാനിച്ചത്. കാലാവസ്ഥ അനുകൂലമാകാത്തതാണ് പ്രദേശത്ത് തെരച്ചില്‍ ദുഷ്‌കരമാക്കിയത്. 2019 മാര്‍ച്ച് 24 നാണ് ലഹരി ഉപയോഗിക്കുന്നതിനിടയില്‍ വിജില്‍ മരിച്ചത്. തുടന്ന് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രതകളെ കുറിച്ച് വിവരം ലഭിച്ചത്.
إرسال تعليق