കഫ് സിറപ്പ് മരണങ്ങളിൽ നടപടി; കെയ്‌സണ്‍ ഫാര്‍മയുടെ 19 മരുന്നുകള്‍ രാജസ്ഥാന്‍ നിരോധിച്ചു


കഫ് സിറപ്പ് കഴിച്ച് അഞ്ച് വയസിന് താ‍ഴെയുള്ള കുട്ടികൾ മരിച്ചതില്‍ നടപടിയുമായി രാജസ്ഥാന്‍ സര്‍ക്കാര്‍. മരണത്തിന് കാരണമായ മരുന്നുകൾ നിർമിച്ച കെയ്‌സണ്‍ ഫാര്‍മയുടെ 19 മരുന്നുകള്‍ കഫ് സിറപ്പ് നിരോധിച്ചു. ഡ്രഗ് കണ്‍ട്രോളര്‍ രാജാറാം ശര്‍മയെ സസ്‌പെന്‍ഡ് ചെയ്തിട്ടുണ്ട്. പതിനൊന്ന് കുട്ടികളാണ് രാജസ്ഥാനിലും മധ്യപ്രദേശിലും സൗജന്യമായി കിട്ടിയ കഫ് സിറപ്പ് ക‍ഴിച്ച് മരിച്ചത്. തുടർന്ന് നാഷണല്‍ സെന്റര്‍ ഫോര്‍ ഡിസീസ് കണ്‍ട്രോള്‍, നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജി, സെന്‍ട്രല്‍ ഡ്രഗ്‌സ് സ്റ്റാന്‍ഡേര്‍ഡ് കണ്‍ട്രോള്‍ ഓര്‍ഗനൈസേഷന്‍ എന്നിവിടങ്ങളില്‍ നിന്നുള്ള വിദഗ്ധർ വിഷയത്തിൽ അന്വേഷണം നടത്തുന്നുണ്ട്. 11 കുട്ടികൾ മരിക്കുകയും നിരവധി പേർ ആശുപത്രിയിൽ ആവുകയും ചെയ്തതോടെ കേന്ദ്ര ആരോഗ്യ മന്ത്രാലയം ചുമ മരുന്ന് കഴിക്കുന്നതില്‍ മാര്‍ഗനിര്‍ദേശം പുറത്തിറക്കിയിരുന്നു. ചുമയ്ക്കും ജലദോഷത്തിനുമുള്ള മരുന്ന് 2 വയസില്‍ താഴെയുള്ള കുട്ടികള്‍ക്ക് നൽകരുതെന്ന് നിർദേശമുണ്ട്. 5 വയസില്‍ താഴെയുള്ള കുട്ടികള്‍ക്ക് ഇത്തരം മരുന്നുകള്‍ നിര്‍ദേശിക്കാറില്ലെന്നും, മരുന്നുകള്‍ ഡോക്ടറുടെ നിര്‍ദേശത്താലും, നിരീക്ഷണത്തിലും മാത്രമേ ഉപയോഗിക്കാവൂ എന്നും മാര്‍ഗനിര്‍ദേശത്തിൽ പറയുന്നു.



Post a Comment

أحدث أقدم

AD01